Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉമ്മൻ ചാണ്ടിയെയും...

ഉമ്മൻ ചാണ്ടിയെയും ശിഹാബ് തങ്ങളെയും റിയാദ് കെ.എം.സി.സി അനുസ്മരിച്ചു

text_fields
bookmark_border
Riyadh KMCC
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ കു​ഞ്ഞി

കു​മ്പ​ള സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: സ്നേ​ഹ​ത്തി​​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​​ന്‍റെ​യും പാ​ത​യി​ൽ കേ​ര​ള ജ​ന​ത​യെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്ത നേ​താ​ക്ക​ളാ​യി​രു​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​മെ​ന്ന് കെ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​സ്​​ലിം ലീ​ഗ് നേ​താ​ക്ക​ളാ​യി​രു​ന്ന ഉ​മ​ർ ബാ​ഫ​ഖി ത​ങ്ങ​ൾ, ചെ​ർ​ക്ക​ളം അ​ബ്​​ദു​ല്ല, എം.​ഐ. ത​ങ്ങ​ൾ എ​ന്നി​വ​രെ​യും യോ​ഗ​ത്തി​ൽ അ​നു​സ്മ​രി​ച്ചു.

പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് അ​വ​ർ പു​ല​ർ​ത്തി​യ ക​ള​ങ്ക​ര​ഹി​ത​മാ​യ ജീ​വി​ത​മാ​ണ് മ​ര​ണ​ശേ​ഷ​വും അ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന സ്വീ​കാ​ര്യ​ത​യെ​ന്നും പ്ര​സം​ഗ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ബ​ത്​​ഹ​യി​ലെ അ​പ്പോ​ളൊ ഡി​മോ​റ ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ അ​ബ്​​ദു​സ്സ​ലാം തൃ​ക്ക​രി​പ്പൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ കു​ഞ്ഞി കു​മ്പ​ള, ഗ​ൾ​ഫ്​ മാ​ധ്യ​മം ബ്യൂ​റോ ചീ​ഫ് ന​ജിം കൊ​ച്ചു​ക​ലു​ങ്ക്, അ​ഷ്‌​റ​ഫ് ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി, യു.​പി. മു​സ്ത​ഫ, സ​ത്താ​ർ താ​മ​ര​ത്ത്, റ​ഫീ​ഖ് ഹ​സ്സ​ൻ വെ​ട്ട​ത്തൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ത്ത​വ​ണ ഹ​ജ്ജ് സേ​വ​ന​ത്തി​നാ​യി റി​യാ​ദി​ൽ നി​ന്നും പോ​യ കെ.​എം.​സി.​സി വ​ള​ന്‍റി​യ​ർ​മാ​ർ​ക്ക് ച​ട​ങ്ങി​ൽ സ്വീ​ക​ര​ണം ന​ൽ​കി. വ​ള​ന്‍റി​യ​ർ​മാ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം

ചെ​യ്തു. സെ​ൻ​ട്ര​ൽ, ജി​ല്ല, മ​ണ്ഡ​ലം, ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ജ​ലീ​ൽ തി​രൂ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മു​ജീ​ബ് ഉ​പ്പ​ട ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyShihab thangalRiyadh KMCC
News Summary - Riyadh KMCC commemorated Oommen Chandy and Shihab thangal
Next Story