വൻ വിജയത്തിൽ വമ്പൻ ആഘോഷവുമായി റിയാദ് കെ.എം.സി.സി
text_fieldsയു.ഡി.എഫ് വിജയത്തിൽ കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ആഘോഷത്തിൽനിന്ന്
റിയാദ്: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വൻ വിജയത്തെ വമ്പൻ ആഘോഷമാക്കി കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി. ബത്ഹയിലെ കെ.എം.സി.സി ഓഫിസിൽ നടന്ന ആഘോഷ പരിപാടികളിൽ പച്ച ലഡു വിതരണം ചെയ്യുകയും മധുരം പങ്കുവെക്കുകയും ചെയ്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതം ആശംസിച്ചു. കെ.എം.സി.സി നേതാവ് സത്താർ താമരത്ത്, ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡൻറ് സിദ്ദീഖ് കല്ലുപറമ്പൻ എന്നിവർ പ്രഭാഷണം നടത്തി.
അഷ്‌റഫ് കൽപകഞ്ചേരി, അഡ്വ. അനീർ ബാബു, റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്, ഷാഫി തുവ്വൂർ, മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, സഫീർ പറവണ്ണ, സുഹൈൽ കൊടുവള്ളി, പി.ടി.പി. മുക്താർ, മുഹമ്മദ് കുട്ടി മുള്ളൂർക്കര തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

