Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപശ്ചിമേഷ്യയിലെ ഏറ്റവും...

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സംഗീതപരിപാടിക്ക്​ റിയാദിൽ തുടക്കം

text_fields
bookmark_border
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സംഗീതപരിപാടിക്ക്​ റിയാദിൽ തുടക്കം
cancel

റി​യാ​ദ്​: പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സം​ഗീ​ത പ​രി​പാ​ടി​ക്ക്​ റി​യാ​ദി​ൽ അ​ര​ങ്ങു​ണ​ർ​ന്നു. വ്യാ​ഴാ​ഴ്​​ച മു​ത​ൽ ഞാ​യ​റാ​ഴ്​​ച വ​രെ റി​യാ​ദ് ന​ഗ​ര​ത്തി​െൻറ വ​ട​ക്കു​ഭാ​ഗ​ത്തെ ബ​ൻ​ബാ​നി​ലെ കൂ​റ്റ​ൻ വേ​ദി​യി​ലാ​ണ്​ സം​ഗീ​ത​മേ​ള.

എം.​ഡി.​എ​ൽ ബീ​സ്​​റ്റ്​ അ​വ​ത​രി​പ്പി​ക്കു​ന്ന ബ്ലോ​ക്ക്​ ബ​സ്​​റ്റ​ർ സൗ​ണ്ട്​ സ്​​റ്റോം മ്യൂ​സി​ക്​ ഫെ​സ്​​റ്റി​വ​ലി​ൽ ലോ​ക​ത്തി​ലെ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രെ​യും സം​ഗീ​ത​ജ്ഞ​രെ​യും പ​​​ങ്കെ​ടു​പ്പി​ച്ചു​ള്ള സം​ഗീ​ത​മേ​ള അ​ര​ങ്ങേ​റു​ന്ന​ത്. 'സ്പി​രി​റ്റ് ഓ​ഫ് സൗ​ദി അ​റേ​ബ്യ' പ്ലാ​റ്റ്‌​ഫോം ആ​രം​ഭി​ച്ച ഇ​വ​ൻ​റു​ക​ളു​ടെ​യും സീ​സ​ണു​ക​ളു​ടെ​യും ക​ല​ണ്ട​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​ണ്​ സാ​ൻ​ഡ്​ സ്​​റ്റോം മ്യൂ​സി​ക്​ ഫെ​സ്​​റ്റി​വ​ൽ. അ​ഞ്ചു​ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ൾ സം​ഗീ​ത വി​രു​ന്ന്​ ആ​സ്വ​ദി​ക്കാ​നെ​ത്തും. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ സം​ഗീ​ത​മേ​ള​ക്ക്​ തു​ട​ക്ക​മാ​യ​ത്. ലോ​ക​ത​ല​ത്തി​ലും പ്രാ​ദേ​ശി​ക​മാ​യും അ​റി​യ​പ്പെ​ടു​ന്ന സം​ഗീ​ത​ജ്ഞ​രും ഡി​സ്​​ക്​ ജോ​ക്കി​ക​ളു​മാ​യ ഡേ​വി​ഡ്​ ഗു​വേ​റ്റ, അ​ഫ്രോ ജാ​ക്ക്, ടീ​യെ​സ്​​റ്റോ, സ്​​റ്റീ​വ്​ ആ​യോ​കി, കോ​സ്​​മി​കാ​റ്റ്, സോ​ൺ പ്ല​സ്, ആ​ൻ​മ​ർ​സ്, സ്​​പേ​സ്​​ബോ​യി, അ​റ​ബി സം​ഗീ​ത​ജ്ഞ​രാ​യ നാ​ൻ​സി അ​ജ്​​റാം, ആ​മി​ർ ദി​യാ​ബ്, റാ​ഷി​ദ്​ അ​ൽ-​മാ​ജി​ദ്, മ​റി​യം ഫെ​യേ​ഴ്​​സ്​ തു​ട​ങ്ങി​യ​വ​ർ വേ​ദി​യി​ൽ അ​ഭൗ​മ​മാ​യ സം​ഗീ​ത നൃ​ത്ത പ്ര​പ​ഞ്ച​മൊ​രു​ക്കും. ഒ​ക്‌​ടോ​ബ​ർ മു​ത​ൽ മാ​ർ​ച്ച് വ​രെ സൗ​ദി​യി​ൽ ശൈ​ത്യ​കാ​ല​ത്ത് ന​ട​ക്കു​ന്ന എ​ല്ലാ ടൂ​റി​സം, വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും സീ​സ​ണു​ക​ൾ​ക്കു​മാ​ണ്​ 'സ്​​പി​രി​റ്റ്​ ഓ​ഫ്​ സൗ​ദി അ​റേ​ബ്യ' എ​ന്ന പൊ​തു പ്ലാ​റ്റ്​​ഫോം ആ​രം​ഭി​ച്ച​ത്.

സം​ഗീ​ത പ​രി​പാ​ടി​ക​ൾ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള യു​വാ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​താ​യി​രി​ക്കും. എം.​ഡി.​എ​ൽ ബീ​സ്​​റ്റ്​ മ്യൂ​സി​ക്​ ഫെ​സ്​​റ്റി​വ​ൽ നാ​ല് ദി​വ​സ​മാ​ണ്​ അ​ര​ങ്ങേ​റു​ന്ന​ത്. നെ​ത​ർ​ല​ൻ​ഡ്‌​സ്, ന്യൂ​യോ​ർ​ക്ക്, കാ​ന​ഡ, റ​ഷ്യ, ഫ്ലോ​റി​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ജി​ദ്ദ, ഖ​ത്വീ​ഫ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന സം​ഗീ​ത നൃ​ത്ത പ​രി​പാ​ടി ബ​ൻ​ബാ​നി​ലെ എ​ട്ട് തി​യ​റ്റ​റു​ക​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്.

ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ പാ​ലി​ച്ചു​കൊ​ണ്ടാ​ണ്​ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ദ​റ​ഇ​യി​ലെ ജാ​ക്‌​സ് ഡി​സ്​​​ട്രി​ക്​​റ്റി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​​മൊ​രു ഫെ​സ്​​റ്റി​വ​ൽ. ഇ​തി​ലൂ​ടെ രാ​ജ്യ​ത്തി​െൻറ​യും പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യു​ടെ​യും ദൃ​ശ്യ​പ​രി​പാ​ടി​ക​ൾ​ക്കും സം​ഗീ​ത മേ​ഖ​ല​ക്കം ഒ​രു റോ​ഡ് മാ​പ്പ് വ​ര​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് എം.​ഡി.​എ​ൽ ബീ​സ്​​റ്റ്​ സി.​ഇ.​ഒ റ​മ​ദാ​ൻ അ​ൽ-​ഹ​ർ​താ​നി പ​റ​ഞ്ഞു.

എ​ല്ലാ​വ​ർ​ക്കും ഒ​രു ന​ല്ല അ​നു​ഭ​വം ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും സൗ​ദി അ​റേ​ബ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഇ​ത്ത​രം പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ പ​രോ​ക്ഷ​മാ​യ വ​രു​മാ​നം ന​ൽ​കു​മെ​ന്നും അ​ൽ​ഹ​ർ​താ​നി പ​റ​ഞ്ഞു.

ആ​ദ്യ പ​രി​പാ​ടി​ക്കെ​ത്തി​യ​ത്​ 1,80,000 ക​ലാ​സ്വാ​ദ​ക​ർ

റി​യാ​ദ്​: എം.​ഡി.​എ​ൽ ബീ​സ്​​റ്റ്​ ഫെ​സ്​​റ്റി​വ​ൽ ആ​ദ്യ ദി​വ​സം ആ​സ്വ​ദി​ക്കാ​നെ​ത്തി​​യ​വ​രു​ടെ എ​ണ്ണം 1,80,000 ലേ​റെ. സം​ഘാ​ട​ക​രു​ടെ എ​ല്ലാ ക​ണ​ക്ക്​ കൂ​ട്ട​ലു​ക​ളും തെ​റ്റി​ച്ചാ​ണ്​ ആ​ദ്യ ദി​വ​സം ത​ന്നെ സം​ഗീ​ത​പ്രേ​മി​ക​ളു​ടെ വ​ലി​യ ഒ​ഴു​ക്കു​ണ്ടാ​യ​ത്. പ്ര​മു​ഖ ഗാ​യ​ക​രാ​യ അ​ലി​സ, മാ​ജി​ദ് അ​ൽ​മു​ഹ​ൻ​ദി​സ്, മു​ഹ​മ്മ​ദ് ഹ​മാ​കി, റാ​ഷി​ദ് അ​ൽ​മ​ജീ​ദ് എ​ന്നി​വ​രു​ടെ​യും മ​റ്റ്​ നി​ര​വ​ധി ഇ​ല​ക്​​ട്രോ​ണി​ക്​ സം​ഗീ​ത താ​ര​ങ്ങ​ളു​ടെ​യും പ​രി​പാ​ടി​ക​ൾ​ക്ക്​ ആ​ദ്യ ദി​വ​സം സാ​ക്ഷ്യം​വ​ഹി​ച്ചു.

സം​ഗീ​ത പ​രി​പാ​ടി​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ ആ​ർ​ട്ട് ഷോ​ക​ൾ, പ്രാ​ദേ​ശി​ക ആ​ർ​ട്ട് എ​ക്സി​ബി​ഷ​നു​ക​ൾ, ലൈ​വ് എ​ൻ​റ​ർ​ടെ​യി​ൻ​മെൻറ്​ ഷോ​ക​ൾ, ഫു​ഡ് ട്ര​ക്കു​ക​ൾ, പ്രീ​മി​യം റ​സ്​​റ്റാ​റ​ൻ​റു​ക​ൾ എ​ന്നി​വ​യു​ടെ വി​ശാ​ല​വും വ്യ​ത്യ​സ്ത​വു​മാ​യ അ​നു​ഭ​വം ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി എം.​ഡി.​എ​ൽ ബീ​സ്​​റ്റ്​ ഫെ​സ്​​റ്റി​വ​ലി​ലു​ണ്ട്. രാ​ജ്യാ​ന്ത​ര ക​ലാ​ഭൂ​പ​ട​ത്തി​ൽ സൗ​ദി ത​ല​സ്ഥാ​ന ന​ഗ​രി റി​യാ​ദി​െൻറ മാ​റ്റം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ്​ എം.​ഡി.​എ​ൽ ബീ​സ്​​റ്റ്​ ഫെ​സ്​​റ്റി​വ​ലെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music concert
News Summary - Riyadh kicks off the biggest music concert in the Middle East
Next Story