ഇ.എം.എസും എ.കെ.ജിയും മാനവമോചന വഴിയിലെ മഹനീയ മാതൃക –ഡോ. വി. ശിവദാസൻ
text_fieldsകേളിയുടെ ഇ.എം.എസ്-എ.കെ.ജി അനുസ്മരണ യോഗത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി. ശിവദാസൻസംസാരിക്കുന്നു
റിയാദ്: ഇന്ത്യയിലെ തൊഴിലാളിവർഗ സമരചരിത്രത്തിൽ ആവേശകരമായ അധ്യായങ്ങൾ എഴുതിച്ചേർത്ത പോരാളികളും മാനവമോചന വഴിയിലെ മഹനീയ മാതൃകയുമാണ് ഇ.എം.എസും എ.കെ.ജിയുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി. ശിവദാസൻ പറഞ്ഞു.
റിയാദ് കേളി കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച ഇ.എം.എസ്-എ.കെ.ജി അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലേക്ക് വരുന്നതിനു മുമ്പുതന്നെ ഇരുവരും നിരവധി സാമൂഹിക പരിഷ്കരണ, നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുൻപന്തിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അനുസ്മരണ പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഓൺലൈനിൽ നടന്ന പരിപാടിയിൽ കേളി ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. മുഖ്യ രക്ഷാധികാരി സമിതി കൺവീനർ കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. സമിതി അംഗം ദയാനന്ദൻ ഹരിപ്പാട് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.കേളി പ്രസിഡൻറ് ചന്ദ്രൻ തെരുവത്ത്, മുഖ്യ രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

