Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് കലാഭവൻ ‘വിൻറർ...

റിയാദ് കലാഭവൻ ‘വിൻറർ നൈറ്റ്-2026’ സംഘടിപ്പിച്ചു; ഷാരോൺ ഷെരീഫിന് യാത്രയയപ്പ് നൽകി

text_fields
bookmark_border
റിയാദ് കലാഭവൻ ‘വിൻറർ നൈറ്റ്-2026’ സംഘടിപ്പിച്ചു; ഷാരോൺ ഷെരീഫിന് യാത്രയയപ്പ് നൽകി
cancel
camera_alt

റിയാദ് കലാഭവൻ ‘വിൻറർ നൈറ്റ്-2026’ൽ ഷാരോൺ ഷെരീഫിന് യാത്രയയപ്പ് നൽകിയ​പ്പോൾ

റിയാദ്: റിയാദ് കലാഭവ​ന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഈ വർഷത്തെ ‘വിൻറർ നൈറ്റ്-2026’ ആഘോഷിച്ചു. റിയാദ്​ എക്സിറ്റ് 18-ലെ ഇസ്ത്രാഹ്​ യാനാബേ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കലാഭവൻ ചെയർമാൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ ഷാരോൺ ഷെരീഫ് ആമുഖ പ്രഭാഷണം നടത്തി.

മിമിക്രി, നാടകം, സാംസ്‌കാരികം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച റിയാദ് കലാഭവ​ന്റെ മുൻ ചെയർമാൻ ഷാരോൺ ഷെരീഫിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. കലാഭവൻ അംഗങ്ങളുടെ സ്നേഹോപഹാരം അദ്ദേഹം ഏറ്റുവാങ്ങി. ത​ന്റെ കലയെയും നാടക പ്രവർത്തനങ്ങളെയും ഇത്രയും കാലം പിന്തുണച്ച കലാഭവനിലെ സുഹൃത്തുക്കളോടും റിയാദിലെ പ്രവാസി സമൂഹത്തോടും അദ്ദേഹം നന്ദി അറിയിച്ചു.

കലാഭവൻ രക്ഷാധികാരികളായ ഷാജഹാൻ കല്ലമ്പലം, മുഹമ്മദ് അസീസ്, എൻ.ആർ.കെ ഫോറം പ്രതിനിധി റഹ്​മാൻ മുനമ്പത്ത്​, വൈസ് ചെയർമാൻ സിജോയ് എന്നിവർ സംസാരിച്ചു. സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും ട്രഷറർ നിസാം പൂളക്കുഴി നന്ദിയും പറഞ്ഞു. ഷിബു ജോർജ്, പ്രജീഷ്, മാത്യു രാകേഷ്, ഫഹദ് നീലാഞ്ചേരി, മൻഹജ് അൽ അബീർ, നാസർ കല്ലറ, ജയൻ കൊടുങ്ങല്ലൂർ, ഗഫൂർ കൊയിലാണ്ടി, ഷാജി മഠത്തിൽ, ഖാൻ മുഹമ്മദ്, വിനോദ് കൃഷ്ണ, സൈഫ് കായംകുളം, സജീർ ചിതറ, ഷാജഹാൻ, ഉണ്ണി കൊല്ലം, മുനീർ, നജീബ്, സലിം തലനാട്, രാജീവ് സാഹിബ്, നിഷ പത്തനംതിട്ട, മുന്ന എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

വിൻറർ നൈറ്റിന്റെ ഭാഗമായി അരങ്ങേറിയ കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി. ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ അവതരിപ്പിച്ച വ്യത്യസ്തമായ ഒപ്പനയും നൃത്തങ്ങളുമായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. തുടർന്ന് ഗാനമേളയും സിനിമാറ്റിക് ഡാൻസുകളും അരങ്ങേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mimicry artistDrama ArtistRiyadh Kalabhavan
News Summary - Riyadh Kalabhavan organized ‘Winter Night-2026’; bid farewell to Sharon Sharif
Next Story