റിയാദ് കലാഭവൻ ഓണാഘോഷം
text_fieldsറിയാദ്: വ്യത്യസ്തമായ പരിപാടികളോടെ റിയാദ് കലാഭവൻ ഓണാഘോഷം സംഘടിപ്പിച്ചു. അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ ഇന്ത്യൻ സ്കൂളിലെ ഷഹനാസ് അബ്ദുൽ സലീം ഉദ്ഘാടനം ചെയ്തു. ചെയർമാൻ കൃഷ്ണകുമാർ അധ്യക്ഷതവഹിച്ചു. പ്രോഗ്രാം ഡയറക്ടർ ഷാരോൺ ഷരീഫ് ആമുഖപ്രഭാഷണം നടത്തി. റിയാദ് കലാഭവൻ രക്ഷാധികാരികളായ ഷാജഹാൻ കല്ലമ്പലം, മുഹമ്മദ് അസീസ്, എൻ.ആർ.കെ പ്രതിനിധി യഹിയ കൊടുങ്ങലൂർ, വൈസ് ചെയർമാൻ സിജോയ് എന്നിവർ സംസാരിച്ചു. സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും ട്രഷർ നിസാം പൂളക്കുഴി നന്ദിയും പറഞ്ഞു.
പ്രജീഷ്, മാത്യു, ഫഹദ്, രാജു പാലക്കാട്, സജീർ ചിതറ, ഷാജഹാൻ, ഉണ്ണി കൊല്ലം, മുനീർ, നജീബ്, സലിം തലനാട്, രാജീവ്, നിഷ പത്തനംതിട്ട എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

