റിയാദ് കലാഭവൻ അത്താഴ വിരുന്ന്
text_fieldsറിയാദ് കലാഭവൻ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പങ്കെടുത്തവർ
റിയാദ്: റിയാദ് കലാഭവൻ അത്താഴസദ്യ സംഘടിപ്പിച്ചു. ശുമൈസിയിലുള്ള കാലിക്കറ്റ് ലൈവ് റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ മേഖലയിലുള്ള സുഹൃത്തുക്കൾ പങ്കെടുത്തു.
ചെയർമാൻ ഷാരോൺ ഷെരീഫ് അധ്യക്ഷതവഹിച്ചു. ഇബ്രാഹിം സുബുഹാൻ ഉദ്ഘാടനം ചെയ്തു. ജയൻ കൊടുങ്ങല്ലൂർ, പുഷ്പരാജ്, സെബിൻ, വിനോദ് കൃഷ്ണ, വല്ലി ജോസ്, സനൂപ് പയ്യന്നൂർ, നൗഷാദ്, സകീർ ഹുസൈൻ, ഷാജഹാൻ കല്ലമ്പലം, വിജയൻ നെയ്യാറ്റിൻകര, മുഹമ്മദ് അസീസ്, ഷിബു ചെങ്ങന്നൂർ എന്നിവർ സംസാരിച്ചു. എഴുത്തുകാരി സബീന എം. സാലി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മറ്റുള്ളവർ ഏറ്റുചൊല്ലി പ്രതിജ്ഞയെടുത്തു. പ്രിജേഷ്, മാത്യു, സിജോയ്, ഫഹദ്, നജീബ്, മുനീർ, നിസാം, രാജീവ് സാഹിബ്, ഷാജഹാൻ പാണ്ട, രാജു പാലക്കാട് എന്നിവർ നേതൃത്വം വഹിച്ചു. സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും ട്രസ്റ്റി കൃഷ്ണകുമാർ നന്ദിയും അറിയിച്ചു.

