Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധാർമികമൂല്യങ്ങളിലൂടെ മാത്രമേ സമാധാനം സാധ്യമാകൂ -സിറാജുൽ ഇസ്‌ലാം

text_fields
bookmark_border
ധാർമികമൂല്യങ്ങളിലൂടെ മാത്രമേ സമാധാനം സാധ്യമാകൂ -സിറാജുൽ ഇസ്‌ലാം
cancel
camera_alt

ആർ.ഐ.സി.സി ‘ഇസ്‌ലാം: ധാർമികതയുടെ വീണ്ടെടുപ്പിന്’ കാമ്പയിൻ സമ്മേളനത്തിൽ സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തുന്നു

റിയാദ്: അധാർമികത കൊടികുത്തിവാഴുന്ന ലോകത്തെ സമാധാനപാതയിലേക്ക് കൊണ്ടുവരാൻ ധാർമിക പാഠങ്ങൾക്ക് മാത്രമേ സാധ്യമാവൂ എന്ന് പ്രമുഖ പണ്ഡിതൻ സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി പ്രസ്താവിച്ചു. റിയാദ് ഇസ്‌ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) പ്രഖ്യാപിച്ച 'ഇസ്‌ലാം ധാർമികതയുടെ വീണ്ടെടുപ്പിന്' കാമ്പയിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംഘർഷഭരിതമായ ലോകക്രമത്തിൽ സമാധാനം തേടിയലയുന്ന മനുഷ്യർ അസമാധാനത്തിൽനിന്നും മോചനം തേടിക്കൊണ്ടാണ് മദ്യം, മയക്കുമരുന്ന്, ലൈംഗിക വൈകൃതങ്ങൾ തുടങ്ങിയ അധാർമിക മാർഗങ്ങളിലേക്ക് പോകുന്നതെന്നും എന്നാൽ അവ മനുഷ്യരിൽ കൂടുതൽ അസമാധാനം വിതറുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധാർമിക മൂല്യങ്ങളെ ബലികഴിച്ച സമൂഹങ്ങൾക്ക് അഭിവൃദ്ധിയും സ്വൈര്യ ജീവിതവും സമാധാനവും ലഭിച്ചിട്ടില്ലെന്നും അവയുടെ ദുരന്ത ഫലങ്ങൾ അനുഭവിക്കേണ്ടി വരികയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാമ്പയി മറാത്ത് ഇസ്‌ലാമിക് കാൾ ആൻഡ് ഗൈഡൻസ് സെന്റർ പ്രബോധകൻ സി.പി. താജുദ്ദീൻ സലഫി ഉദ്ഘാടനം ചെയ്തു. ആർ.ഐ.സി.സി കൺവീനർ ഉമർ ശരീഫ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല അൽഹികമി, ശുകൂർ ചക്കരക്കല്ല് എന്നിവർ 'സ്വർഗത്തിന് വേണ്ടി മുന്നേ നടന്നവർ', 'മക്കൾ അനുഗ്രഹവും പരീക്ഷണവും' എന്നീ വിഷയങ്ങളിൽ സംസാരിച്ചു. കുട്ടികൾക്ക് വളർച്ചാ ഘട്ടത്തിൽ തന്നെ ധാർമിക മൂല്യങ്ങൾ പകർന്നുകൊടുക്കണമെന്നും ധാർമികമൂല്യങ്ങൾ സൂക്ഷിക്കുന്നതിൽ മുൻഗാമികൾ പാലിച്ച ജാഗ്രത മാതൃകയാക്കണമെന്നും പ്രബോധകർ ഉദ്‌ബോധിപ്പിച്ചു.

സി. അബ്ദുശഹീദ്‌ ഫാറൂഖി ആമുഖ ഭാഷണം നടത്തി. ശിഹാബ് അലി മണ്ണാർക്കാട് നന്ദി പറഞ്ഞു. സി.പി. മുസ്‌തഫ, ശങ്കരപ്പിള്ള കുമ്പളത്ത്, ഷംനാദ് കരുനാഗപ്പള്ളി, ലത്തീഫ് തെച്ചി, മെഹ്ബൂബ് കാപ്പാട്, ഉമർ ഫാറൂഖ് മദനി തുടങ്ങിയവർ സംസാരിച്ചു. ആർ.ഐ.സി.സിയുടെ നവീകരിച്ച വെബ്‌സൈറ്റ് ഉമർ കൂൾടെക്ക് പ്രകാശനം ചെയ്‌തു. അബ്ദുല്ല വല്ലാഞ്ചിറ, ഷബീബ് കരുവള്ളി എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.

ആർ.ഐ.സി.സി ചെയർമാൻ അഷ്‌റഫ് രാമനാട്ടുകര, ജനറൽ കൺവീനർ ജഅഫർ പൊന്നാനി, കൺവീനർമാരായ മുജീബ് പൂക്കോട്ടൂർ, ശിഹാബലി മണ്ണാർക്കാട്, അബ്ദുറഊഫ് സ്വലാഹി, ഷാജഹാൻ പടന്ന, അബ്‌ദുറഹ്‌മാൻ വയനാട്, ആരിഫ് കക്കാട്, ഷഹജാസ് പയ്യോളി, ഷൈജൽ, തൻസീം കാളികാവ് തുടങ്ങിയവർ സംസാരിച്ചു.

മൊയ്‌തു അരൂർ, ബഷീർ കുപ്പോടൻ, ഉബൈദ് തച്ചമ്പാറ, അബ്ദുറഹീം ഉള്ള്യേരി, നൂറുദ്ദീൻ തളിപ്പറമ്പ്, റിയാസ് ചൂരിയോട്, അബ്ദുസാലാം കൊളപ്പുറം, അഷ്‌റഫ് തേനാരി, അർഷാദ് ആലപ്പുഴ, സകരിയ്യ കൊല്ലം, നൗഷാദ് കണ്ണൂർ, യാസർ അറഫാത്ത്, അജ്‌മൽ കള്ളിയൻ, നൗഷാദ് അരീക്കോട്, യൂസഫ് കൊല്ലം, നബീൽ പയ്യോളി, അനീസ് എടവണ്ണ, സൈനുദ്ദീൻ പൊന്നാനി, ഷഹീർ പുളിക്കൽ, ഹുസ്‌നി പുളിക്കൽ, നബീൽ അഹമ്മദ്, ഷഫീഖ്, ഷുക്കൂർ എടത്തനാട്ടുകര, അബ്ദുല്ല തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story