Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആ​ഗോ​ള നി​ക്ഷേ​പ​ക സ​മ്മേ​ള​ന​ത്തി​ന്​ റി​യാ​ദി​ൽ പ്രൗ​ഢ തു​ട​ക്കം
cancel
camera_alt????????????????? ?????????? ??????????? ??????????????? ????? ??????????????? ???????? ???????? ???????? ???????????? ????? ??????? ??????????? ??.??. ?????????? ???????? ?????????????? ?????????????? ?????????????????

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ലെ നി​ക്ഷേ​പ​ക സാ​ധ്യ​ത​ക​ള്‍ ലോ​ക​ത്തി​നു മു​ന്നി​ല്‍ തു​റ​ന്നി​ട്ട് ആ​ഗോ​ള നി​ക്ഷേ​പ​ക സ​മ്മേ​ള​നം (ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്​​റ്റ്​​മ​​െൻറ്​ ഇ​നി​ഷ്യേ​റ്റി​വ്) റി​യാ​ദി​ല്‍ ചൊ​വ്വാ​ഴ് ​​ച തു​ട​ങ്ങി. വ്യാ​ഴാ​ഴ്​​ച സ​മാ​പി​ക്കു​ന്ന ത്രി​ദി​ന സ​മ്മേ​ള​ന​ത്തി​​​െൻറ സം​ഘാ​ട​ക​രാ​യ സൗ​ദി പ​ബ്ലി​ക് ഇ​ന്‍വെ​സ്​​റ്റ്​​മ​​െൻറ് ഫ​ണ്ട്​ ഗ​വ​ർ​ണ​ർ യാ​സി​ർ അ​ൽ​റു​മ​യ്യാ​ൻ ഉ​ദ്​​ഘാ​ട​ന പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ആ​ദ്യ​ദി​നം 23 വ​ന്‍കി​ട ക​രാ​റു​ക​ൾ ഒ​പ്പു​വെ​ച്ചു. ലോ​ക​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന്​ രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​രും ആ​റാ​യി​ര​ത്തോ​ളം പ്ര​തി​നി​ധി​ക​ളും പ​െ​ങ്ക​ടു​ക്കു​ന്ന സ​മ്മേ​ള​നം റി​യാ​ദി​ൽ റി​റ്റ്സ് കാ​ള്‍ട്ട​ണ്‍ ഹോ​ട്ട​ലി​ലെ വി​വി​ധ വേ​ദി​ക​ളി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്. ‘മ​രു​ഭൂ​മി​യി​ലെ ദാ​വോ​സ്’ എ​ന്ന്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന സം​ഗ​മം ആ​േ​ഗാ​ള ത​ല​ത്തി​ലെ നി​ക്ഷേ​പ​ക സം​രം​ഭ​ങ്ങ​ളു​ടെ ഭാ​വി​യാ​ണ്​ ച​ർ​ച്ച​ചെ​യ്യു​ന്ന​ത്. ‘എ​ന്താ​യി​രി​ക്കും​ അ​ടു​ത്ത ആ​ഗോ​ള വാ​ണി​ജ്യ ല​ക്ഷ്യം’ എ​ന്ന​താ​ണ്​ സ​മ്മേ​ള​ന​ത്തി​​​െൻറ പ്ര​ധാ​ന ​പ്ര​മേ​യം. മൂ​ന്നാം പ​തി​പ്പാ​ണ്​ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ആ​ദ്യ ര​ണ്ടു​ പ​തി​പ്പു​ക​ൾ 2017, 18 വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യും യൂ​റോ​പ്പും പ​ശ്ചി​മേ​ഷ്യ​യു​മാ​യി​രു​ന്നു സ​ജീ​വം.

ഇ​ത്ത​വ​ണ ഇ​ന്ത്യ​യും ജ​പ്പാ​നും റ​ഷ്യ​യും ആ​ഫ്രി​ക്ക​യും യൂ​റോ​പ്പും പ​ശ്ചി​മേ​ഷ്യ​യു​മാ​ണ് സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്ന​ത്. 15 ശ​ത​കോ​ടി ഡോ​ള​ര്‍ മൂ​ല്യം വ​രു​ന്ന 23 ക​രാ​റു​ക​ളാ​ണ്​ ചൊ​വ്വാ​​ഴ്​​ച ഒ​പ്പു​വെ​ച്ച​ത്. വി​ദേ​ശ ക​മ്പ​നി​ക​ളു​മാ​യാ​ണ് ഉ​ട​മ്പ​ടി​ക​ളെ​ല്ലാം ഒ​പ്പു​വെ​ച്ച​ത്. 30 രാ​ജ്യ​ങ്ങ​ളി​ലെ 300 പ്ര​ഭാ​ഷ​ക​രാ​ണ്​ സ​മ്മേ​ള​ന​ത്തി​ലു​ട​നീ​ളം പ​െ​ങ്ക​ടു​ക്കു​ന്ന​ത്. അ​റ​ബ് രാ​ഷ്​​ട്ര നേ​താ​ക്ക​ളും സ​ജീ​വം. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ദ്യ​ദി​ന​ത്തി​ലെ പ്ലീ​ന​റി സെ​ഷ​നി​ൽ വൈ​കീ​ട്ട്​ 5.30ന്​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. രാ​വി​ലെ ന​ട​ന്ന പ്ലീ​ന​റി സെ​ഷ​നു​ക​ളി​ലെ സം​വാ​ദ​ങ്ങ​ളി​ൽ റി​ല​യ​ൻ​സ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ മേ​ധാ​വി മു​കേ​ഷ്​ അം​ബാ​നി പ​െ​ങ്ക​ടു​ത്തു. ലു​ലു ഗ്രൂ​പ്​​ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി​യും സം​ഗ​മ​ത്തി​ലു​ട​നീ​ളം പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്. 40ൽ ​അ​ധി​കം വ​ൻ​കി​ട നി​ക്ഷേ​പ​ക​ര്‍ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ റി​ല​യ​ന്‍സും ലു​ലു ഗ്രൂ​പ്പും പ്ര​ധാ​ന സ്പോ​ണ്‍സ​ര്‍മാ​രാ​ണ്. ഈ ​ര​ണ്ടു ക​മ്പ​നി​ക​ളും സൗ​ദി​യു​മാ​യി സ​ഹ​ക​രി​ച്ച് വി​വി​ധ നി​ക്ഷേ​പ​ക പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsRiyadhmalayalam newsworld investment conference
News Summary - riyadh investment summit-gulf news
Next Story