Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് ഇൻറർനാഷനൽ...

റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിന് പുതിയ മാനേജിങ്​ കമ്മിറ്റി, സൗദി വിദ്യാഭ്യാസ മന്ത്രാലയത്തി​െൻറ അംഗീകാരം

text_fields
bookmark_border
റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിന് പുതിയ മാനേജിങ്​ കമ്മിറ്റി, സൗദി വിദ്യാഭ്യാസ മന്ത്രാലയത്തി​െൻറ അംഗീകാരം
cancel
camera_alt

എസ്​. രാജദുരൈ (ചെയർമാൻ),യാഷ് പോൾ പഹൂജ,ജാൻസി പ്രെഡിൻ,സി.എം.എ. സുഹൈൽ മങ്കരത്തൊടി,ത്വാഹ താഹർ പട്ടേൽ,ഡോ. ഫൈസൽ ഇമാം

റിയാദ്: ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൻ കീഴിൽ പ്രവർത്തിക്കുന്ന റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളി​െൻറ (ഐ.ഐ.എസ്​.ആർ) പുതിയ മാനേജിങ്​ കമ്മിറ്റി നിലവിൽ വന്നു. പുതിയ ഭരണസമിതിക്ക്​ സൗദി വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക അംഗീകാരം നൽകി. വെള്ളിയാഴ്​ച (മാർച്ച് ആറ്​) സ്കൂൾ പ്രിൻസിപ്പൽ മീര റഹ്​മാൻ പുറത്തിറക്കിയ സർക്കുലറിലൂടെയാണ് ഈ വിവരം അറിയിച്ചത്.

ആറംഗ കമ്മിറ്റിക്കാണ് മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്. വരും കാലയളവിൽ സ്കൂളി​െൻറ ഭരണപരമായ മേൽനോട്ടവും തന്ത്രപരമായ തീരുമാനങ്ങളും ഈ കമ്മിറ്റിയുടെ ചുമതലയിലായിരിക്കും.

എസ്​. രാജദുരൈ ആണ്​ പുതിയ കമ്മിറ്റിയുടെ ചെയർമാൻ. യാഷ് പോൾ പഹൂജ, ജാൻസി പ്രെഡിൻ, സി.എം.എ. സുഹൈൽ മങ്കരത്തൊടി, ത്വാഹ താഹർ പട്ടേൽ, ഡോ. ഫൈസൽ ഇമാം എന്നിവരാണ്​ കമ്മിറ്റിയിലെ മറ്റ്​ അംഗങ്ങൾ. പുതിയ മാനേജിങ്​ കമ്മിറ്റി ഇന്ത്യൻ എംബസി എംബസി ഫസ്​റ്റ്​ സെക്രട്ടറിയും ഇന്ത്യൻ സ്​കൂളുകളുടെ നിരീക്ഷകനുമായ വിപുൽ ബാവയുടെ സാന്നിദ്ധ്യത്തിൽ ചുമതലയേറ്റെടുത്തു.

ചെയർമാൻ എസ്​. രാജദുരൈ തമിഴ്​നാട്ടിലെ മധുര ബെഥനിയാപുരം സ്വദേശിയാണ്​. ഇലക്​ട്രിക്​ എൻജിനീയറായ അദ്ദേഹം സൗദി കാവലോ കോൺട്രാക്​ടിങ്​ കമ്പനിയിൽ സെയിൽസ്​ മാനേജരാണ്​. പഞ്ചാബ്​ പട്യാല ജില്ലയിലെ രാജ്​പുര സ്വദേശിയായ യാഷ് പോൾ പഹൂജ റിയാദിൽ ജാദ്​വ ഇൻവെസ്​റ്റ്​മെൻറ്​ കമ്പനിയിൽ മാനേജിങ്​ ഡയറക്​ടറും റിസ്​ക്​ മാനേജ്​മെൻറ്​ മേധാവിയുമാണ്​.

കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ ജാൻസി പ്രെഡിൻ കിങ്​ ഫഹദ്​ മെഡിക്കൽ സിറ്റിയിൽ നഴ്​സിങ്​ പ്രൊജക്​ട്​സ്​ ആൻഡ്​ റെഗുലേഷൻ ഡിപ്പാർട്ട്​മെൻറ്​ ചെയർപേഴ്​സണായി സേവനം അനുഷ്​ടിക്കുന്നു. റിയാദിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയാണ്​.

മലപ്പുറം മൈലപ്പുറം സ്വദേശിയായ സി.എം.എ സുഹൈൽ മങ്കരത്തൊടി ബ്യൂറോ വെരിറ്റാസ്​ എന്ന കമ്പനിയിൽ ഫിനാൻസ്​ ഡിപ്പാർട്ട്​മെൻറിൽ സേവനം അനുഷ്​ടിക്കുന്നു​. റിയാദിൽ സാമൂഹികപ്രവർത്തകനാണ്​. മുംബൈ സ്വദേശിയായ ത്വാഹ താഹിർ പ​ട്ടേൽ സ്​നൈഡർ ഇലക്​ട്രിക്​ സൗദി അറേബ്യ കമ്പനിയിൽ സർവിസ്​ ഓപറേഷൻസ്​ എക്​സലൻസ്​ ​ലീഡറാണ്​. ബിഹാർ പാട്​ന സ്വദേശിയായ ഡോ. ഫൈസൽ ഇമാം റിയാദിലെ കിങ്​ സഊദ്​ യൂനിവേഴ്​സിറ്റിയിൽ പ്രഫസറാണ്​.

വിദ്യാഭ്യാസ മന്ത്രാലയത്തി​െൻറ കർശനമായ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് പുതിയ സമിതി നിലവിൽ വന്നിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ കമ്യൂണിറ്റി സ്കൂളുകളിൽ ഒന്നായ റിയാദ്​ ഇന്ത്യൻ സ്കൂളി​െൻറ അക്കാദമിക് നിലവാരവും ഭരണക്ഷമതയും മെച്ചപ്പെടുത്താൻ ഈ കമ്മിറ്റിയുടെ സേവനം സഹായകമാകുമെന്ന് പ്രിൻസിപ്പൽ മീര റഹ്​മാൻ പ്രത്യാശ പ്രകടിപ്പിച്ചു.

മന്ത്രാലയത്തി​െൻറ നിരന്തരമായ പിന്തുണയ്ക്ക് നന്ദി അറിയിച്ച പ്രിൻസിപ്പൽ, പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുകയും വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തിക്കാൻ സ്കൂൾ മാനേജ്‌മെൻറ്​ സന്നദ്ധമാണെന്നും കൂട്ടിച്ചേർത്തു.

ഫോ​ട്ടോ: എസ്​. രാജദുരൈ (ചെയർമാൻ), യാഷ് പോൾ പഹൂജ, ജാൻസി പ്രെഡിൻ, സി.എം.എ. സുഹൈൽ മങ്കരത്തൊടി, ത്വാഹ താഹർ പട്ടേൽ, ഡോ. ഫൈസൽ ഇമാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi ArabiaRiyadh International Indian Schoolgulfnewsmalayalam
News Summary - Riyadh International Indian School gets new managing committee, approval from Saudi Education Authority
Next Story