Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ അന്താരാഷ്​ട്ര...

റിയാദ്​ അന്താരാഷ്​ട്ര പുസ്​തക​മേളക്ക്​ ഉജ്ജ്വല തുടക്കം

text_fields
bookmark_border
റിയാദ്​ അന്താരാഷ്​ട്ര പുസ്​തക​മേളക്ക്​ ഉജ്ജ്വല തുടക്കം
cancel
camera_alt

റിയാദ്​ അന്താരാഷ്​ട്ര പുസ്​തകമേള സാംസ്​കാരിക മന്ത്രി അമീർ ബദ്​ർ ബിൻ അബ്​ദുല്ല ഉദ്​ഘാടനം ചെയ്യുന്നു

റിയാദ്​: 10​ ദിവസം നീണ്ടുനിൽക്കുന്ന റിയാദ്​ അന്താരാഷ്​ട്ര പുസ്​തക​മേളക്ക്​ ഉജ്ജ്വല തുടക്കം. സൗദി തലസ്ഥാന നഗരത്തിലെ എയർപോർട്ട്​ റോഡിനു​ സമീപമുള്ള റിയാദ്​ ഫ്രൻറ്​ എക്​സിബിഷൻ ​കേന്ദ്രത്തിലൊരുക്കിയ പുസ്​തകമേള വ്യാഴാഴ്​ച രാത്രി​ സാംസ്​കാരിക മന്ത്രി അമീർ ബദ്​ർ ബിൻ അബ്​ദുല്ല ഉദ്​ഘാടനം ചെയ്​തു. പുസ്​തകത്തിൽ ഒപ്പ്​ രേഖപ്പെടുത്തി നടത്തിയ ഒൗദ്യോഗിക ഉദ്​ഘാടനത്തിനുശേഷം മന്ത്രി മേളയിലെ വിവിധ പവിലിയനുകൾ സന്ദർശിച്ചു.

ഇൗ വർഷത്തെ അതിഥിരാജ്യമായ ഇറാഖ്​ സാംസ്​കാരിക മന്ത്രി ഡോ. ഹസൻ നാസിം, സൗദിയിലെ ഇറാഖ്​ അംബാസഡർ ഡോ. അബ്​ദുൽ സത്താർ ഹാദി എന്നിവർക്കു​ പുറമെ അമീർ തുർക്കി അൽഫൈസൽ, അമീറും കവിയുമായ അബ്​ദുറഹ്​മാൻ ബിൻ മുസാഇദ്​ ബിൻ അബ്​ദുൽ അസീസ്​, പൊതുവിനോദ അതോറിറ്റി ഡയറക്​ട്​ ബോർഡ്​ ചെയർമാൻ തുർക്കി ബിൻ അബ്​ദുൽ മുഹ്​സിൻ, കിങ്​ അബ്​ദുൽ അസീസ്​ റിസർച്​​ ആൻഡ്​​ ആർകൈവ്​സ്​ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഇൻചാർജ്​​ ഡോ. ഫഹദ്​ സമാരി, ഇൗജിപ്​ത്​ സാംസ്​കാരിക മന്ത്രി ഇൗനാസ്​ അബ്​ദു ദാഇം, സാഹിത്യ-പ്രസിദ്ധീകരണ- വിവർത്തന അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ്​ ഹസൻ അലവാൻ, അംബാസഡർമാർ, മന്ത്രിമാർ,​ രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന സാംസ്​കാരിക പ്രമുഖർ തുടങ്ങിയവർ ഉദ്​ഘാടനച്ചടങ്ങിൽ പ​​െങ്കടുത്തു.

സൗദി ചരിത്രത്തിലെ ഏറ്റവും വലിയ പുസ്​തകമേളയായി കണക്കാക്കപ്പെടുന്ന റിയാദ്​ അന്താരാഷ്​ട്ര പുസ്​തകമേളയിൽ ഇത്തവണ 30 രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലധികം പ്രസിദ്ധീകരണാലയങ്ങളാണ്​ പ​െങ്കടുക്കുന്നത്​. കേരളത്തിൽ നിന്നുള്ള ഡി.സി ബുക്​സും മേളയിലുണ്ട്​.

10 വരെ വിവിധ സാംസ്കാരിക പരിപാടികളും ശിൽപശാലകളും അരങ്ങേറും. നാല്​, അഞ്ച്​ തീയതികളിലായി 12 സെഷനുകളിൽ നടക്കുന്ന പ്രസാധക സമ്മേളനത്തിൽ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള 42 പ്രഭാഷകർ പ​െങ്കടുക്കും. അമീർ തുർക്കി അൽഫൈസൽ, ജോർഡൻ ബെൽഫോർട്ട്​, ക്രിസ്​ ഗാർഡർ തുടങ്ങിയ പ്രമുഖ ചിന്തകരും രചയിതാക്കളും പ​െങ്കടുക്കുന്നവരിലുൾപ്പെടും. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 11 വരെ സന്ദർശകരെ പ്രവേശിപ്പിക്കും. ആരോഗ്യസുരക്ഷ നടപടികളുടെ ഭാഗമായി മേളയിലേക്ക്​ പ്രവേശിക്കുന്നതിനുള്ള സൗജന്യ ടിക്കറ്റ്​ ലഭിക്കാൻ https://tickets.riyadhbookfair.org.sa എന്ന ലിങ്കിൽ പ്രവേശിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhbook fair
News Summary - Riyadh International Book Fair kicks off
Next Story