Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് അന്താരാഷ്‌ട്ര...

റിയാദ് അന്താരാഷ്‌ട്ര പുസ്തകമേള: വായനയു​ടെ വസന്തമേളക്ക് നാളെ തുടക്കം

text_fields
bookmark_border
റിയാദ് അന്താരാഷ്‌ട്ര പുസ്തകമേള: വായനയു​ടെ വസന്തമേളക്ക്   നാളെ തുടക്കം
cancel

റി​യാ​ദ്: റി​യാ​ദ് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​ക്ക് തി​രി​തെ​ളി​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ എ​യ​ർ​പോ​ർ​ട്ട്​ റോ​ഡി​ലെ റി​യാ​ദ്​ ഫ്ര​ണ്ട്​ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ൽ സ്റ്റാ​ളു​ക​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

അ​ക്ഷ​ര​പ്രേ​മി​ക​ളെ കാ​ത്ത് 32 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 900ത്തി​ലേ​റെ പ്ര​സാ​ധ​ക​രും ല​ക്ഷ​ക്ക​ണ​ക്കി​ന്​ പു​സ്​​ത​ക​ങ്ങ​ളും. വ്യാ​ഴാ​ഴ്​​ച​യാ​ണ്​ പു​സ്​​ത​കോ​ത്സ​വ​ത്തി​ന്​ തു​ട​ക്കം. ഒ​ക്​​ടോ​ബ​ർ എ​ട്ടു​വ​രെ 10 ദി​വ​സം നീ​ളു​ന്ന മേ​ള​യി​ൽ ഇ​ന്ത്യ​യ​ട​ക്കം നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ചെ​റു​തും വ​ലു​തു​മാ​യി ധാ​രാ​ളം പ്ര​സാ​ധ​ക​ർ സ്വ​ന്തം സ്​​റ്റാ​ളു​ക​ളു​മാ​യി അ​ണി​നി​ര​ക്കും. കേ​ര​ള​ത്തി​ൽ​നി​ന്ന്​ ഡി.​സി, ഹ​രി​തം, പൂ​ർ​ണ, ഒ​ലി​വ് എ​ന്നീ നാ​ല് പ്ര​മു​ഖ പ്ര​സാ​ധ​ക​ർ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 11 മു​ത​ൽ അ​ർ​ധ​രാ​ത്രി 12വ​രെ​യാ​ണ് മേ​ള. മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ സ്റ്റാ​ളു​ക​ൾ എ​ല്ലാം അ​വ​സാ​ന​വ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലാ​ണ്. ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വ്, എ​ൻ.​പി. ഹാ​ഫി​സ് മു​ഹ​മ്മ​ദ്, എം.​കെ. മു​നീ​ർ എം.​എ​ൽ.​എ തു​ട​ങ്ങി​യ​വ​ർ മേ​ള​ക്ക് എ​ത്തു​ന്നു​ണ്ട്.

കൂ​ടാ​തെ നി​ര​വ​ധി എ​ഴു​ത്തു​കാ​ർ മേ​ള​ക്ക് എ​ത്തു​മെ​ന്ന് പ്ര​സാ​ധ​ക​രും സം​ഘാ​ട​ക​രും പ​റ​യു​ന്നു. റി​യാ​ദി​ലെ എ​ഴു​ത്തു​കാ​രാ​യ ജോ​സ​ഫ് അ​തി​രു​ങ്ക​ൽ, സ​ബീ​ന എം. ​സാ​ലി, നി​ഖി​ല സ​മീ​ർ, കാ​മ​ർ​ബാ​നു വ​ലി​യ​ത്തു തു​ട​ങ്ങി​യ​വ​രു​ടെ പു​സ്ത​ക​ങ്ങ​ൾ മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്യും. സൗ​ദി​യി​ലെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നു​ള്ള അ​ക്ഷ​ര​പ്രേ​മി​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് പു​സ്ത​ക​ങ്ങ​ളും പ്ര​സാ​ധ​ക​രും.

റി​യാ​ദി​ലെ​ത്തി​യ മ​ല​യാ​ള പ്ര​സാ​ധ​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​ന്നു

ഏറെ പ്രതീക്ഷയെന്ന്​ മലയാളി പ്രസാധകർ

റി​യാ​ദ്​: ഏ​റെ ആ​ഗ്ര​ഹി​ച്ചാ​ണ്​​ സൗ​ദി അ​റേ​ബ്യ​യി​ൽ ഒ​രു പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന്​ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ പ്ര​സാ​ധ​ക​രുടെ ​​പ്രതിനിധികൾ ​വാർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. റി​യാ​ദ്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ മ​ല​യാ​ള പ്ര​സാ​ധ​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ ​പ്ര​തി​നി​ധി​ക​ളാ​ണ്​ ത​ങ്ങ​ളു​ടെ ചി​ര​കാ​ല​മാ​യ ആ​ഗ്ര​ഹം സ​ഫ​ല​മാ​യ സ​ന്തോ​ഷം റി​യാ​ദി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി പ​ങ്കു​വെ​ച്ച​ത്.

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട പു​സ്​​ത​ക​ങ്ങ​ൾ 20 ശ​ത​മാ​നം വി​ല​ക്കി​ഴി​വി​ൽ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് പ്ര​വാ​സി വാ​യ​ന​ക്കാ​ർ​ക്ക്​​ മു​ന്നി​ൽ വ്യാ​ഴാ​ഴ്​​ച മു​ത​ൽ തു​റ​ന്നി​ടു​ന്ന​തെ​ന്നും അ​വ​ർ വ്യക്തമാക്കി.ഡി.​സി ബു​ക്​​സ​ട​ക്കം മൊ​ത്തം നാ​ല്​ പ്ര​മു​ഖ പ്ര​സാ​ധ​ക​രാ​ണ്​ മേ​ള​യി​ൽ നേ​രി​ട്ട്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്ക്​ വേ​ണ്ടി മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്​ പു​സ്​​ത​ക​ങ്ങ​ളു​ടെ വ​ലി​യ ശേ​ഖ​ര​വു​മു​ണ്ടാ​വും. ചി​ന്ത, പ്ര​ഭാ​ത്, ടു ​ഹോ​ൺ​സ്, ഹാ​പ്പ​ർ കോ​ളി​ൻ​സ്​ തു​ട​ങ്ങി​യ പ​ബ്ലി​ഷി​ങ്​ ഹൗ​സു​ക​ളു​ടെ പു​സ്​​ത​ക​ങ്ങ​ൾ ഈ ​സ്​​റ്റാ​ളു​ക​ളി​ൽ ല​ഭി​ക്കും. മ​ല​യാ​ളം പ​ബ്ലി​ഷേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​നാ​യ 'പു​സ്​​ത​ക'​ത്തി​​ന്റെ കൂ​ട്ടാ​യ്​​മ​യി​ലാ​ണ്​ മൂ​ന്ന്​ പ്ര​സാ​ധ​ക​ർ മേ​ള​യി​ലെ​ത്തു​ന്ന​ത്. പൂ​ർ​ണ പ​ബ്ലി​ക്കേ​ഷ​ൻ​സ്​ എം.​ഡി എ​ൻ.​ഇ. മ​നോ​ഹ​ർ, ഹ​രി​തം ബു​ക്​​സ്​ എം.​ഡി പ്ര​താ​പ​ൻ താ​യാ​ട്ട്, ഒ​ലി​വ്​ പ​ബ്ലി​ക്കേ​ഷ​ൻ​സ്​ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ സ​ന്ദീ​പ്, സീ​ഫോ​ർ ബു​ക്​​സ്​ പ്ര​തി​നി​ധി ഷ​ക്കീം ചെ​ക്കു​പ്പ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International Book Fair
News Summary - Riyadh International Book Fair
Next Story