റിയാദ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മൈമൂന അബ്ബാസിന് ‘കോഴിക്കോടൻസി’െൻറ ആദരം
text_fieldsമൈമൂന ടീച്ചർക്കുള്ള ‘കോഴിക്കോടൻസ്’ പ്രശംസാഫലകം ലുഹ ഗ്രൂപ്പ് ചെയർമാൻ ബഷീർ പാരഗണും ചീഫ് ഓർഗനൈസർ കെ.സി. ഷാജുവും ചേർന്ന് കൈമാറുന്നു
റിയാദ്: റിയാദ് ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിൻ്റെ പ്രിൻസിപ്പൽ ചുമതലയിൽ നിയമിതയായ പ്രമുഖ വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തക മൈമൂന അബ്ബാസിനെ റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ ആദരിച്ചു. റിയാദ് എക്സിറ്റ് 18-ൽ സംഘടിപ്പിച്ച ‘പെരുന്നാൾ രാവ്’ പരിപാടിയിലായിരുന്നു ചടങ്ങ്.
മൂന്ന് പതിറ്റാണ്ടിലധികമായി റിയാദിൽ അധ്യാപനരംഗത്ത് സജീവമായ മൈമൂന ടീച്ചർക്ക് ലഭിച്ച ഈ പുതിയ അംഗീകാരം ഇന്ത്യൻ സമൂഹത്തിനും, പ്രത്യേകിച്ച് മലയാളി സമൂഹത്തിനും ഏറെ അഭിമാനകരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കെ.സി. ഷാജു അധ്യക്ഷത വഹിച്ചു. അനിൽ മാവൂർ സ്വാഗതം ആശംസിച്ചു. ബഷീർ മുസ്ലിയാരകം (പാരഗൺ), വി.കെ.കെ. അബ്ബാസ്, ഫൗണ്ടർ മെമ്പർ മുനീബ് പാഴൂർ, മുൻ ചീഫ് ഓർഗനൈസർമാരായ ഹർഷദ് ഫറോക്ക്, സഹീർ മുഹ്യുദ്ധീൻ, റാഫി കൊയിലാണ്ടി, കബീർ നല്ലളം എന്നിവർ ചടങ്ങിൽ സംസാരിച്ചു.
നിഹാദ് അൻവർ, മുഹമ്മദ് ഷാഹിൻ, അബ്ദുൽ റഷീദ് പൂനൂർ, അൻസാർ കൊടുവള്ളി, മുഹമ്മദ് ആഷിഫ്, നിസാം ചെറുവാടി, സി.ടി. സഫറുള്ള, ഫരീദ ബഷീർ, മുംതാസ് ഷാജു, സജീറ ഹർഷദ്, ശാലിമ റാഫി, സുമിത മുഹുയുദ്ധീൻ, ഫിജിന കബീർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

