റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം കുടുംബ സംഗമം
text_fieldsറിയാദ് ഇന്ത്യന്‍ മീഡിയ ഫോറം കുടുംബസംഗമം അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പുതിയ പ്രവർത്തന വർഷത്തിലെ ആദ്യ കുടുംബ സംഗമം സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ചു.
മുന്‍ ഭാരവാഹികളായ വി.ജെ. നസ്റുദ്ദീന്‍, അക്ബര്‍ വേങ്ങാട്ട്, നൗഫല്‍ പാലക്കാടന്‍, ഷംനാദ് കരുനാഗപ്പള്ളി എന്നിവര്‍ക്ക് ഉബൈദ് എടവണ്ണ, അഫ്താബ് റഹ്മാന്, ജലീല്‍ ആലപ്പുഴ, നജിം കൊച്ചുകലുങ്ക് എന്നിവര്‍ ഒാർമഫലകം സമ്മാനിച്ചു. ഉബൈദ് എടവണ്ണ, നജിം കൊച്ചുകലുങ്ക്്, ഹാരിസ് ചോല, വി.ജെ. നസ്റുദ്ദീന്‍, ജലീല്‍ ആലപ്പുഴ, അക്ബര്‍ വേങ്ങാട്ട്, ഷംനാദ് കരുനാഗപ്പള്ളി, അഫ്താബ് റഹ്മാന്, നാദിര്‍ഷാ, മുജീബ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് കോര്‍മത്ത് സ്വാഗതവും ചീഫ് കോഒാഡിനേറ്റര്‍ ഷിബു ഉസ്മാന് നന്ദിയും പറഞ്ഞു.

