റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറര്‍ സമൂഹ നോമ്പുതുറക്ക് തുടക്കം
text_fieldsറിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറര്‍ ഇഫ്താർ സംഘാടക
സമിതി യോഗം
റിയാദ്: ബത്ഹ ദഅ്വ ആൻഡ് അവൈർനസ് സൊസൈറ്റിയും റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറക്ക് തുടക്കമായി. എല്ലാവർഷവും റമദാൻ ഒന്ന് മുതൽ 30 വരെ സമൂഹനോമ്പുതുറയുണ്ടാകും. ബത്ഹ ശാര റെയിലില്‍ റിയാദ് ബാങ്കിനും പാരഗൺ റസ്റ്റാറന്റിനും ഇടയിലായി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ പ്രധാന ഓഡിറ്റോറിയത്തിലും ശുമൈസി ജനറല്‍ ആശുപത്രിക്ക് സമീപമുള്ള സെന്റർ ഓഡിറ്റോറിയത്തിലുമാണ് ഈ വര്‍ഷം ജനകീയ ഇഫ്താർ നടക്കുന്നത്.
ദിനംപ്രതി നോമ്പുതുറക്കാനെത്തുന്ന നൂറുകണക്കിന് പ്രവാസികളെ സ്വീകരിക്കാനും വിഭവങ്ങൾ വിളമ്പാനും മറ്റു സൗകര്യങ്ങൾ ഒരുക്കാനും മുഹമ്മദ് സുൽഫിക്കർ (ചെയര്‍.), മുഹമ്മദ് കുട്ടി കടന്നമണ്ണ, അഡ്വ. അബ്ദുൽ ജലീൽ, മൂസ തലപ്പാടി, ഫൈസൽ കുനിയിൽ (വൈ. ചെയർ.), അബ്ദുൽ വഹാബ് പാലത്തിങ്ങൽ (ജന. കണ്‍വീനർ), ഹനീഫ് മാസ്റ്റർ, നിസാർ അരീക്കോട്, സിഗബത്തുള്ള തെയ്യാല (ജോ. കൺ.).
ഇഖ്ബാൽ വേങ്ങര (വളൻറിയർ ടീം ക്യാപ്റ്റൻ), മുജീബ് ഒതായി (വൈ. ക്യാപ്റ്റൻ), അബ്ദുസ്സലാം ബുസ്താനി, നൗഷാദ് മടവൂർ (വിജ്ഞാന ക്ലാസ് കോഓഡിനേറ്റർമാർ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് പ്രവർത്തിക്കുന്നതെന്ന് സെന്റര്‍ പ്രസിഡന്റ് അബ്ദുൽ ഖയ്യൂം ബുസ്താനി, ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി എന്നിവർ അറിയിച്ചു.
ശുമൈസിയിലെ സമൂഹ നോമ്പുതുറക്ക് അഷ്റഫ് തിരുവനന്തപുരം, ഷംസുദ്ദീൻ പുനലൂർ, ഉമർഖാൻ, കബീർ ആലുവ, ഷുക്കൂർ ചേലാമ്പ്ര എന്നിവർ നേതൃത്വം നൽകും. അഷ്റഫ് തലപ്പാടി, ജലീൽ ആലപ്പുഴ, ഗഫൂർ ഒതായി, മുജീബ് റഹ്മാൻ, വലീദ് ഖാൻ, വാജിദ് ചെറുമുക്ക്, അബ്ദുൽ ഗഫൂർ ചെറുമുക്ക്, മുഹമ്മദാലി അരിപ്ര, വാജിദ് പുളിക്കൽ, നാസർ മണ്ണാർക്കാട്, ഷംസുദ്ദീൻ, മുഹമ്മദ് നാജിൽ, സൽമാൻ, റഷീദ്, കടവത്ത്, മുഹമ്മദാലി.
പി.പി. ബാസിൽ, എൻ. ഷാജഹാൻ, ജാഫർ വയനാട്, ഇഖ്ബാൽ ചെറുമുക്ക്, ഷാനവാസ്, ഫിറോസ്, ആസിഫ്, പി.പി. ഫൈസൽ, പി.എസ്. സിയാദ്, സക്കരിയ, മുസ്തഫ മഞ്ചേശ്വരം, അബ്ദുൽ ബാസിത് തലപ്പാടി, അമീർ അരൂർ, നാദിർ പാലത്തിങ്ങൽ, ഫർഹാൻ കാരക്കുന്ന്, ഹാഷിം ആലപ്പുഴ, ഗഫൂർ, ഹനീഫ്, ഹിഷാം, അംജദ് കുനിയിൽ, അഷറഫ്, മുനീർ എന്നിവരടങ്ങിയ സമിതിയും ഇതിനായി പ്രവർത്തിക്കും.
റമദാനിലെ എല്ലാ ദിനങ്ങളിലും അസര്‍ നമസ്കാരത്തോടെ ഇഫ്താര്‍ ഓഡിറ്റോറിയം പ്രവർത്തനമാരംഭിക്കും. ഇസ്ലാമിക വിജ്ഞാന സദസ്സുകളും വിഷയാധിഷ്ഠിത പഠന ക്ലാസുകളും സൗജന്യ പുസ്തക വിതരണവും മത വിജ്ഞാനങ്ങളിലുള്ള സംശയ നിവാരണവും ഉണ്ടായിരിക്കുമെന്ന് ബത്ഹ ദഅ്വ സെൻറർ മലയാള വിഭാഗം ദാഈ മുഹമ്മദ് കുട്ടി കടന്നമണ്ണ അറിയിച്ചു.
ബത്ഹയിലെ റിയാദ് സലഫി മദ്റസയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷനൽ കമ്മിറ്റി ട്രഷറർ മുഹമ്മദ് സുൽഫിക്കർ അധ്യക്ഷത വഹിച്ചു. അബ്ദുൽ വഹാബ് പാലത്തിങ്ങൽ, ഹനീഫ മാസ്റ്റർ എന്നിവർ സംസാരിച്ചു. യോഗത്തിൽ ദഅവ കൺവീനർ അബ്ദുസ്സലാം ബുസ്താനി സ്വാഗതവും ഫൈസൽ കുനിയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

