റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) അംഗങ്ങളുടെ സംഗമം
text_fieldsറിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച അംഗങ്ങളുടെ സംഗമത്തിൽ പങ്കെടുത്തവർ
റിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. റിഫയിൽ രജിസ്റ്റർ ചെയ്ത 34 ക്ലബിൽ നിന്നുള്ള അംഗങ്ങളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു സംഗമം. കായികോത്സവം റിഫ ട്രഷറർ കരീം പയ്യാനക്കൽ ഉദ്ഘാടനം ചെയ്തു. വ്യത്യസ്തയിനങ്ങളിൽ വ്യക്തിഗത മത്സരങ്ങളും ഗ്രൂപ് മത്സരങ്ങളും നടന്നു. റിങ് ത്രോ, ഷട്ടിൽ റൺ, ഫ്രീ കിക്ക്, കർവിങ് കോർണർ, ഷൂട്ടൗട്ട്, വടംവലി തുടങ്ങിയ വിവിധയിനം മത്സരങ്ങളും നടന്നു. റിഫ മീറ്റിലെ ഓവറോൾ ചാമ്പ്യന്മാരായി കാപ്റ്റൻ രാജേഷിെൻറ ബ്രൗൺ ടീമും റണ്ണേഴ്സ് ആയി ആത്തിഫ് ബുഖാരിയുെട വയലറ്റും തിരഞ്ഞെടുക്കപ്പെട്ടു. വടംവലി മത്സരത്തിൽ ക്യാപ്റ്റൻ ഷബീർ പിങ്ക് ടീം ഒന്നാം സ്ഥാനവും റണ്ണേഴ്സ് ആയി രാജേഷിെൻറ ബ്രൗൺ ടീമും നേടി.
തുടർന്ന് നടന്ന സമ്മാന വിതരണ ചടങ്ങിൽ ഡോ. പ്രവീൺ മുഖ്യപ്രഭാഷണം നടത്തി. ഹസ്സൻ പുന്നയൂർ, മുസ്തഫ കവ്വായി, നവാസ് കിഴിശ്ശേരി, നബീൽ പാഴൂർ എന്നിവർ സംസാരിച്ചു. യൂറോ-കോപ്പ പ്രവചന മത്സരത്തിലെ വിജയികളായ ആത്തിഫ്, മഹ്റൂഫ് പരപ്പനങ്ങാടി, റിയാദ് റഷീദ്, അസ്ലം എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. സുരേഷ് ബാബു, ജുനൈസ് വാഴക്കാട്, കരീം പയ്യനാട്, നാസർ മാവൂർ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. റിഫ ടെക്നിക്കൽ ചെയർമാൻ ശകീൽ തിരൂർക്കാടിെൻറ നേതൃത്വത്തിൽ നടന്ന കളികൾ റിഫ റഫറിമാരായ അബ്ദുറഹ്മാൻ തരിശ്, ശരീഫ് കാളികാവ് എന്നിവർ നിയന്ത്രിച്ചു. റിഫ സെക്രട്ടറി സൈഫു കരുളായി സ്വാഗതവും പ്രോഗ്രാം കൺവീനർ ഫൈസൽ പാഴൂർ നന്ദിയും പറഞ്ഞു.

