റിയാദ് ഇന്ത്യൻ അസോസിയേഷൻ മെഡിക്കൽ ക്യാമ്പ്
text_fieldsറിയാദ് ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
റിയാദ്: ജീവകാരുണ്യ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായ റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) അൽ അബീർ പോളിക്ലിനിക് സുമേഷി ബ്രാഞ്ചിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് ഡോ. ബാലചന്ദ്രൻ, ഡോ. ഹസ്ന എന്നിവരുടെ നേതൃത്വത്തിൽ പ്രമേഹം, ഇ.സി.ജി, ഡെന്റൽ, രക്തസമ്മർദ പരിശോധനകൾ നടത്തുകയുണ്ടായി. അമ്പതോളം അംഗങ്ങൾ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് ഡെന്നി ഇമ്മട്ടി, അൽ അബീർ മെഡിക്കൽ ഗ്രൂപ് മാർക്കറ്റിങ് മാനേജർ ജോബി, ജീവകാരുണ്യ വിഭാഗം കൺവീനർ അരുൺ കുമാരൻ എന്നിവർ ചേർന്ന് നിർവഹിച്ചു. സെക്രട്ടറി ഉമ്മർകുട്ടി, മീഡിയ കൺവീനർ സിനിൽ സുഗതൻ, മുദ്ദസിർ, ജോർജ് ജേക്കബ്, ശിവകുമാർ, ക്ലറ്റ്സ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

