ലേബർ ക്യാമ്പിൽ റിയാദ് ഇന്ത്യൻ അസോസിയേഷൻ സഹായമെത്തിച്ചു
text_fieldsലേബർ ക്യാമ്പിൽ റിയാദ് ഇന്ത്യൻ അസോസിയേഷൻ സഹായമെത്തിച്ചപ്പോൾ
റിയാദ്: അൽ ഖർജിലെയും റിയാദിലെയും ലേബര്‍ ക്യാമ്പുകളിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 52ഓളം തൊഴിലാളികൾക്ക് റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) സഹായം എത്തിച്ചുകൊടുത്തു. റിയാദിലെ സ്വകാര്യ കമ്പനിയില്‍ മൂന്നുമാസമായി ശമ്പളവും ഭക്ഷണവും ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുത്തു.
ജീവകാരുണ്യവിഭാഗം കൺവീനർ ഫവാദ് അബ്ദുൽ അസീസിന്റെ നേതൃത്വത്തില്‍ പ്രസിഡന്റ് ഉമർകുട്ടി, സെക്രട്ടറി അരുൺ കുമാരൻ എന്നിവർക്കൊപ്പം മറ്റ് ഭരണസമിതി, ഉപദേശകസമിതി അംഗങ്ങളും ചേർന്ന് പരിപാടി നിയന്ത്രിച്ചു. റിയയുടെ മറ്റു സീനിയർ അംഗങ്ങളും പരിപാടിയിൽ സന്നിഹിതരായിരുന്നു. തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിന് ഇന്ത്യൻ എംബസി ഇടപെട്ടിട്ടുണ്ട്.

