റിയാദ് ഇന്ത്യൻ അസോസിയേഷൻ 24ാം വാർഷികം
text_fieldsറിയാദ് ഇന്ത്യൻ അസോസിയേഷന്റെ പുതിയ ഭാരവാഹികൾ
റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) 24ാം വാർഷികം ആഘോഷിച്ചു. ഒലയ ചോലാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് മാധവൻ സുന്ദർരാജ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം ബിനു ധർമരാജ് പൊതുയോഗം ഉദ്ഘാടനം ചെയ്തു.
റിയാദ് ഇന്ത്യൻ അസോസിയേഷൻ 24ാം വാർഷികംസെക്രട്ടറി ടി.എൻ.ആർ. നായർ വാർഷിക റിപ്പോർട്ടും ട്രഷറർ ജോർജ് കല്ലുങ്കൽ വാർഷിക കണക്കും ജീവകാരുണ്യ വിഭാഗം കൺവീനർ സൂരജ് വത്സല, കലാസാംസ്കാരിക വിഭാഗം കൺവീനർ മഹേഷ് എം. മുരളീധരൻ, മീഡിയ കൺവീനർ സിനിൽ സുഗതൻ എന്നിവർ അതാത് വിഭാഗങ്ങളുടെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
വർഷം തോറും നടത്താറുള്ള സ്കൂൾ ധനസഹായം (2,80,000 രൂപ) കൊടുക്കേണ്ട സ്കൂളുകളെ നിശ്ചയിക്കാൻ റിയ അംഗങ്ങളിൽനിന്നും നറുക്കെടുപ്പിലൂടെ എട്ടുപേരെ തെരഞ്ഞെടുത്തു. റിയ ഇതുവരെ ഇന്ത്യയിലെ നൂറിൽപ്പരം സ്കൂളുകൾക്ക് ഈ വിധത്തിലുള്ള സഹായം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. റിയയിൽ 15 വർഷം പൂർത്തിയാക്കിയ കോശി മാത്യു, ജീവൻ റാം എന്നിവരെ ആദരിച്ചു. വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണസമിതി രൂപവത്കരിക്കുകയും ഭാരവാഹികളെ മുതിർന്ന മെംബറായുള്ള ക്ലീറ്റസ് സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു.
ഉമർകുട്ടി (പ്രസി.), അരുൺ കുമാരൻ (സെക്ര.), നിഖിൽ മോഹൻ (ട്രഷ.), ബിജു ജോസഫ്, അരുൾ നടരാജൻ (വൈ. പ്രസി.), പീറ്റർ രാജ്, ഹബീബ് (ജോ. സെക്ര.), കൺവീനമാർ ഫവാദ് അബ്ദുല്‍ അസീസ് (ജീവകാരുണ്യം), ജുബിൻ പോൾ (കലാസംസ്കാരികം), തങ്കച്ചൻ അജുമോൻ (മീഡിയ) എന്നിവരാണ് പുതിയ ഭാരവാഹികൾ. സെക്രട്ടറി ടി.എൻ.ആർ. നായർ സ്വാഗതവും വൈസ് പ്രസിഡന്റ് ജോസഫ് അറയ്ക്കല്‍ നന്ദിയും പറഞ്ഞു. ദേശീയ ഗാനാലാപനത്തോടെ വാർഷിക പൊതുയോഗ പരിപാടികൾ പൂർത്തീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

