റിയാദ് ഐ.സി.എഫ് ഉമ്മുൽ ഹമാം യൂനിറ്റ് സമ്മേളനം
text_fieldsറിയാദ് ഐ.സി.എഫ് ഉമ്മുൽ ഹമാം യൂനിറ്റ്
സമ്മേളനത്തൽ റിയാദ് സെന്‍ട്രൽ പ്രസിഡൻറ്
മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ
മുഖ്യപ്രഭാഷണം നടത്തുന്നു
റിയാദ്: നേരിെൻറ പക്ഷം, നാൽപതാണ്ടുകൾ എന്ന പ്രമേയത്തിൽ ഐ.സി.എഫ് റിയാദ് സെൻട്രൽ റൂബി ജൂബിലിയുടെ ഭാഗമായി ഉമ്മുൽഹമാം യൂനിറ്റ് സമ്മേളനവും ഇഫ്താർ സംഗമവും നടത്തി. ഹസനലി ഫ്ലാറ്റിൽ സംഘടിപ്പിച്ച പരിപാടി സെൻട്രൽ അഡ്മിന് സെക്രട്ടറി അബ്ദുലത്വീഫ് തിരുവമ്പാടി ഉദ്ഘാടനം ചെയ്തു. അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ‘ചൂഷണമുക്ത പ്രവാസം’ എന്ന വിഷയത്തിൽ റിയാദ് സെന്‍ട്രൽ പ്രസിഡൻറ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് സെക്രട്ടറി അബ്ദു റഷീദ് വളാഞ്ചേരി സ്വാഗതവും നൂറുദ്ധീന്‍ നുജൂം നന്ദിയും പറഞ്ഞു.

