റിയാദ് ഐ.സി.എഫ് ‘സ്പോർട്ടിവ് 2024’ ഇന്ന്
text_fieldsറിയാദ്: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഘടകത്തിന് കീഴിലുള്ള രിസാലത്തുൽ ഇസ്ലാം മദ്റസയിലെ വിദ്യാർഥികളുടെ കായികാഭിരുചികൾ പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘സ്പോർട്ടിവ് 2024’ വെള്ളിയാഴ്ച നടക്കും. റിയാദ് എക്സിറ്റ് 18ലുള്ള അൽ വനാസ സ്പോർട്സ് ഗ്രൗണ്ടിലാണ് പരിപാടി.
മലയാളി പ്രവാസി വിദ്യാർഥികളുടെ ധാർമിക മൂല്യങ്ങൾ ഉറപ്പിക്കുകയും സാംസ്കാരിക അസ്തിത്വം സംരക്ഷിക്കുകയും ചെയ്യുന്നതോടൊപ്പം കലാപരമായും കായികമായും വിദ്യാർഥികളെ വളർത്തി കൊണ്ടുവരുന്നതിനായി രിസാലത്തുൽ ഇസ്ലാം മദ്റസ നടത്തിവരുന്ന വിവിധ പരിപാടികളുടെ ഭാഗമാണ് സ്പോർട്ടിവ്. രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ നടക്കുന്ന ഈ മത്സരങ്ങളിൽ ഫുട്ബാൾ, കബഡി, ഓട്ടം, ചാട്ടം തുടങ്ങി 10 കായികയിനങ്ങളിൽ മത്സരങ്ങൾ ഉണ്ടാകും. വിവിധ പ്രായക്കാരായ വിദ്യാർഥികളെ കാറ്റഗറികളിലാക്കി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

