റിയാദ് ഐ.സി.എഫ് 'തവക്കൽന' ഹെൽപ് ഡെസ്ക് തുടങ്ങി
text_fieldsറിയാദ്: നാട്ടിൽനിന്നും സൗദിയിലേക്കുള്ള യാത്ര തീർത്തും ശ്രമകരമായ സാഹചര്യത്തിൽ സാധ്യമായ സഹായങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ 'തവക്കൽന' ഹെൽപ് ഡെസ്ക്കിന് തുടക്കമായി.
നിയമപരമായ കടമ്പകൾ പരിഹരിക്കുക, സാങ്കേതികമായ പ്രതിബന്ധങ്ങൾ തരണം ചെയ്യുക തുടങ്ങി വിവിധ സഹായങ്ങൾ നൽകി സൗദിയിലേക്ക് തിരികെയുള്ള യാത്ര സുഗമമാക്കുക എന്നതാണ് ഹെൽപ് ഡെസ്ക് കൊണ്ട് പ്രധാനമായി ഉദ്ദേശിക്കുന്നത്. സൗദിയിലേക്ക് തിരികെവരുന്നതിന് ആവശ്യമായ ക്വാറൻറീൻ ചെയ്യേണ്ട ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലെ സമകാലിക വിവരങ്ങള് കൈമാറുക എന്നതും ലക്ഷ്യമിടുന്നുണ്ട്. വാട്സാപ് ഗ്രൂപ്പുകളിലൂടെയും ഫോൺ വിളികളിലൂെടയും സേവനങ്ങൾ നൽകി വരുകയാണ്. കേരള മുസ്ലിം ജമാഅത്തിെൻറയും എസ്.വൈ.എസിെൻറയും പ്രവാസി ഘടകമായ ഐ.സി.എഫിെൻറ സഫ്വാ വളൻറിയർമാരാണ് സേവനവുമായി രംഗത്തുള്ളത്. വിവിധ വിഷയങ്ങളിൽ നിയമ സാങ്കേതിക പരിജ്ഞാനമുള്ള പൊതുപ്രവർത്തകരും മാധ്യമപ്രവർത്തകരും സഹായങ്ങളുമായി സജീവമാണ്.
പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങാവുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് ഹെൽപ് ഡെസ്ക്ക് സജ്ജമാക്കിയതെന്ന് റിയാദ് സെൻട്രൽ ഭാരവാഹികൾ പറഞ്ഞു.
ഹെൽപ് ഡെസ്ക്ക് രൂപവത്കരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ആയിരത്തിലധികം ആവശ്യക്കാർ സേവനം തേടിയെത്തി എന്നത് ഈ രംഗത്തുള്ള പ്രതിസന്ധി എത്രത്തോളം വലുതാണെന്ന് സൂചിപ്പിക്കുന്നതാെണന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ എംബസി സംവിധാനങ്ങളും സാമൂഹിക സംഘടനകളും ഈ രംഗത്ത് കൂടുതൽ സജീവമാകേണ്ടതിെൻറ ആവശ്യകതയാണ് ബോധ്യപ്പെടുന്നത്. സേവനം ആവശ്യമുള്ളവർക്ക് ഐ.സി.എഫ് റിയാദ് സർവിസ് സെക്രട്ടറിമാരായ ഇബ്രാഹിം കരീം (+91 8714500470), അബ്ദുറസാഖ് വയൽക്കര (+966 509549671) എന്നീ നമ്പറുകളിൽ വാട്സാ പ്പിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

