റിയാദ് ഐ.സി.എഫ് 'സ്ട്രൈഡ്സ് ടു സക്സസ് പ്രോഗ്രാം'സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് റിയാദ് ഘടകം സംഘടിപ്പിച്ച എക്സാം ഓറിയേൻറഷൻ കൗൺസലിങ് വെബിനാർ
റിയാദ്: നിർഭയത്തോടെയും മനഃസംഘർഷമില്ലാതെയും ഓൺലൈൻ പരീക്ഷകൾ അഭിമുഖീകരിക്കുന്നതിന് ഏഴ് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി 'സ്ട്രൈഡ്സ് ടു സക്സസ്'എന്ന പേരിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഘടകം എക്സാം ഓറിയേൻറഷൻ കൗൺസലിങ് വെബിനാർ സംഘടിപ്പിച്ചു. വിദ്യാർഥികൾ കഴിഞ്ഞ ഒരു വർഷമായി കൂട്ടുകാരൊപ്പമില്ലാതെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുമ്പോഴുണ്ടാകുന്ന മാനസിക ശാരീരിക പ്രയാസങ്ങളെ കുറിച്ചുള്ള വിദ്യാർഥികളുടെ സംശയങ്ങൾക്കും ആശങ്കകൾക്കും മറുപടിയും മനഃശാസ്ത്രപരമായ നുറുങ്ങുകളും നൽകി. രജിസ്ട്രേഷനിലൂടെയാണ് വിദ്യാർഥികൾക്ക് അവസരം നൽകിയത്.
മീം എജ്യൂടെക് സി.ഇ.ഒ ഡോ. അബ്ദുൽ റഊഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിെൻറ മൂല്യവത്കരണവും അധ്യാപക സമൂഹത്തിെൻറ അർപ്പണബോധവും കുടുംബങ്ങളുടെ നിരന്തര നിരീക്ഷണവും അതുല്യ പ്രതിഭകളെ വാർത്തെടുക്കുന്നതിന് ഉപകരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'അഭിനിവേശമാണ് കരിയർ'എന്നതാണ് പുതുതലമുറയുടെ മുദ്രാവാക്യം ആകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത സൈക്കോളജിസ്റ്റും ആർ.എസ്.സി ജി.സി.സി കൺവീനറുമായ അഹമ്മദ് ഷറീൻ ക്ലാസെടുത്തു. വിദ്യാഭ്യാസ സെക്രട്ടറി ശുകൂർ അലി ചെട്ടിപ്പടിയുടെ നിയന്ത്രണത്തിൽ നടന്ന പരിപാടിയിൽ ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി പ്രാർഥന നിർവഹിച്ചു. സെൻട്രൽ ജനറൽ സെക്രട്ടറി ലുഖ്മാൻ പാഴൂർ ആമുഖ പ്രസംഗം നടത്തി. ശാഫി തെന്നല നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

