റിയാദ് ഐ.സി.എഫ് സാന്ത്വനം ഫണ്ട് വിതരണം ചെയ്‌തു
text_fieldsറിയാദ് ഐ.സി.എഫ് സാന്ത്വനം കുടുംബക്ഷേമ ഫണ്ട് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി കൈമാറുന്നു
റിയാദ്: ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്ന കഞ്ഞിപ്പുര അബ്ദുൽ ഗഫൂർ ഹാജിയുടെ കുടുംബത്തിന് റിയാദ് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സാന്ത്വനം കുടുംബക്ഷേമ ഫണ്ട് വിതരണംചെയ്‌തു. പി.എഫ്.ആർ.എഫ് (പ്രവാസി ഫാമിലി റിലീഫ് ഫണ്ട്) കുടുംബ ക്ഷേമ ഫണ്ടാണ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി കൈമാറിയത്. വർഷങ്ങളായി റിയാദിലെ സാമൂഹിക മേഖലകളിൽ സജീവമായിരുന്ന വളാഞ്ചേരി സ്വദേശി അബ്ദുൽ ഗഫൂർ ഹാജി അവധിക്ക് നാട്ടിൽ പോയതായിരുന്നു.
പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് ഗഫൂർ ഹാജി മരിച്ചത്. റിയാദ് ഐ.സി.എഫ് അംഗങ്ങളുടെ കുടുംബ സംരക്ഷണം ലക്ഷ്യംവെച്ചുള്ള പദ്ധതിയാണ് പി.എഫ്.ആർ.എഫ് പദ്ധതിയിൽ അംഗമാവുന്ന പ്രവർത്തകർക്ക് ഉണ്ടാകുന്ന അത്യാഹിതങ്ങളിൽ ആശ്വാസം നൽകുന്നതിന് വേണ്ടിയാണ് ഈ പദ്ധതി. ചുരുങ്ങിയ കാലം കൊണ്ട് നിരവധി പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ആശ്വാസം നൽകാൻ പി.എഫ്.ആർ.എഫിന് സാധിച്ചിട്ടുണ്ട്. ഐ.സി.എഫ് റീജൻ ജനറൽ സെക്രട്ടറി ഇബ്രാഹീം കരീം, റീജനൽ എമിനൻസ് സെക്രട്ടറി ഇസ്‌മാഈൽ സഅദി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

