മുൻപ്രവാസികൾക്ക് ‘ദാറുൽ ഖൈർ’ വീടുകൾ നിർമിച്ചുനൽകി റിയാദ് ഐ.സി.എഫ്
text_fieldsറിയാദ് ഐ.സി.എഫ് മഞ്ചേരി ഹികമിയ കാമ്പസിൽ നിർമിച്ച ശുദ്ധജല ടാങ്ക്
റിയാദ്: മലപ്പുറം സ്വദേശികളായ രണ്ട് മുൻ പ്രവാസികൾക്ക് വീട് നിർമിച്ചുനൽകി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഘടകം. ‘ദാറുൽ ഖൈർ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീടുകൾ നിർമിച്ചത്. കൂടാതെ സെക്ടർ കമ്മിറ്റികളുമായി സഹകരിച്ച് മഞ്ചേരി ഹികമിയ കാമ്പസിൽ ശുദ്ധജല ടാങ്കും നിർമിച്ചുനൽകി. ശുദ്ധജല ടാങ്ക് പൊൻമള അബ്ദുൽ ഖാദർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഐ.സി.എഫ് സൗദി നാഷനൽ പ്രസിഡന്റ് ഹബിബ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. റിയാദ് ഐ.സി.എഫ് ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ, അബ്ദുല്ലത്തീഫ് മീസബാഹി, കരീം ഹാജി കാലടി, ഹബീബ് ഹാജി എന്നിവർ പങ്കെടുത്തു.
മണ്ണാർക്കാട് പയ്യനെടം ഇശാഅത്തുസ്സുന്ന കാമ്പസിൽ ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കി. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിന് സമീപത്തുള്ള സാന്ത്വനം സെന്ററിൽ എക്സിക്യൂട്ടിവ് റൂം സജ്ജകരിച്ചുനൽകി.
മുൻവർഷങ്ങളിൽ നടത്തിയ നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. സഹജീവികളുടെ കണ്ണീരൊപ്പാൻ കഴിഞ്ഞവർഷങ്ങളിൽ വീടുകൾക്കുപുറമെ കേരളത്തിനകത്തുംപുറത്തും നിരവധി കുടിവെള്ള പദ്ധതികൾ സമർപ്പിച്ചിട്ടുണ്ട്. കൂടാതെ അവശതയനുഭവിക്കുന്നവർക്ക് ‘സ്നേഹസ്പർശം’ എന്ന പേരിൽ മാസാന്ത പെൻഷനും നൽകി വരുന്നു. മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് സാമൂഹിക സുരക്ഷാപദ്ധതിവഴി സാമ്പത്തികസഹായവും വർഷങ്ങളായി ഐ.സി.എഫ് മുടങ്ങാതെ നൽകിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

