ഒമ്പത് കേന്ദ്രങ്ങളിലായി 12,000 പേർക്ക് ഇഫ്താർ വിരുന്നൊരുക്കി കേളി റിയാദ്
text_fieldsപ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നാസർ വണ്ടൂരിന് കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: കേളി കലാസാംസ്കാരിക വേദി ഒൻപത് കേന്ദ്രങ്ങളിലായി പതിനായിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി. അൽഖർജ്, റൗദ, നസീം, മലസ്, ഒലയ്യ, സനാഇയ്യ അർബഹീൻ, സുലൈ, മുസാഹ്മിയ, മജ്മഅ ഏരിയകൾ കേന്ദ്രീകരിച്ച് നടത്തിയ വിരുന്നുകളിൽ 12,000-ത്തിലധികം പേർ പങ്കാളികളായി.
അൽഖർജ് റൗദ റസ്റ്റോറൻറിൽ നടന്ന വിരുന്നിന് ജോസഫ് ഷാജി, രജീഷ് പിണറായി, ലിപിൻ പശുപതി, പ്രദീപ് കൊട്ടാരത്തിൽ, ഷബി അബ്ദുൽ സലാം, രാമകൃഷ്ണൻ കൂവോട്, ജയൻ പെരുനാട്, ഗോപാലൻ, നാസർ പൊന്നാനി എന്നിവർ നേതൃത്വം നൽകി. സനാഇയ്യ അർബഹീൻ സുലൈ ബിലാതിയ ഇസ്ത്രാഹയിൽ നടന്ന പരിപാടിയിൽ സീബ കൂവോട്, ഗഫൂർ ആനമങ്ങാട്, സിജിൻ കൂവള്ളൂർ, ഷഫീഖ് അങ്ങാടിപ്പുറം, സജീന സിജിൻ, സുനീർ ബാബു, ജാഫർ ഖാൻ, ജോർജ്, സഫറുള്ള, ശ്രീഷ സുകേഷ്, മുഹമ്മദ് ഷാഫി, വിജയകുമാർ എന്നിവർ പങ്കെടുത്തു. റൗദ അൽതാജ് ഓഡിറ്റോറിയത്തിൽ കെ.പി.എം. സാദിഖ്, വർഗീസ് ഇടിച്ചാണ്ടി, ചന്ദ്രൻ തെരുവത്ത്, നൗഫൽ സിദ്ധീഖ്, ബിജി തോമസ്, സുനിൽ സുകുമാരൻ, സതീഷ് കുമാർ വളവിൽ, കെ.കെ. ഷാജി, ശ്രീജിത്ത്, മുഹമ്മദ് ഷഫീക്, പ്രഭാകരൻ ബേത്തൂർ, ഷിയാസ്, ജോമോൻ സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി. മലസ് സൺലൈറ്റ് സ്കൂളിൽ നടന്ന വിരുന്നിൽ സെബിൻ ഇക്ബാൽ, സുരേഷ് കണ്ണപുരം, സുനിൽകുമാർ, മധു ബാലുശ്ശേരി, ബിജു തായമ്പത്ത്, സീന സെബിൻ, സുജിത്, സമീർ അബ്ദുൽ അസീസ്, സിംനേഷ് വയനൻ, പി.എൻ.എം. റഫീഖ്, ഉനൈസ് ഖാൻ, രാഗേഷ് രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു. മുസാഹ്മിയ ദുർമ ഗ്രാമത്തിൽ നടന്ന വിരുന്നിന് ഷമീർ പുലാമന്തോൾ, അനീസ് അബൂബക്കർ, ജെറി തോമസ് എന്നിവർ നേതൃത്വം നൽകി. സുലൈ അസ് ഇസ്ത്രാഹയിൽ നടന്ന സംഗമത്തിൽ ഷമീർ കുന്നുമ്മൽ, അനിരുദ്ധൻ, കാഹിം ചേളാരി, രാമകൃഷ്ണൻ, ഹാഷിം കുന്നുംതറ, കൃഷ്ണൻകുട്ടി, റീജേഷ് രയരോത്ത്, ഷറഫ് ബാബ്തൈൻ, ജോർജ് എന്നിവർ പങ്കെടുത്തു.
മജ്മഅ ഹോത്ത ഗ്രാമത്തിലെ അൽബാഹിത്ത് ഇസ്ത്രാഹയിൽ നടന്ന വിരുന്നിന് ജലീൽ, ഷിജിൻ, ഡെയ്സൻ, അൻവർ, അരുൺ, ഷാനവാസ്, സുധീർ, രാജേഷ് എന്നിവർ നേതൃത്വം നൽകി. ഒലയ്യ സൺലൈറ്റ് സ്കൂളിൽ നടന്ന സംഗമത്തിൽ സുരേന്ദ്രൻ കൂട്ടായി, ജവാദ് പരിയാട്ട്, ഷാജി റസാഖ്, നസീർ മുള്ളൂർക്കര, തോമസ് ജോയ്, സുധീർ പോരേടം, നൗഫൽ ഉള്ളാട്ട് ചാലി, റിയാസ് പള്ളാട്ട്, ഷാനവാസ്, മുരളീകൃഷ്ണൻ എന്നിവർ പങ്കെടുത്തു. നസീം ബഗ്ലഫിലെ ഹൈ അൽ നഹ്ദയിൽ നടന്ന വിരുന്നിന് ജോഷി പെരിഞ്ഞനം, റഫീഖ് ചാലിയം, കിഷോർ ഇ. നിസാം, ഹാരിസ് മണ്ണാർക്കാട്, പി.കെ. സജീവ്, ഉല്ലാസ്, ഗിരീഷ് മാനിപുരം, സഫറുദീൻ, കെ.ഇ. ഷാജി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

