Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ അംബാസഡർക്ക്...

ഇന്ത്യൻ അംബാസഡർക്ക് റിയാദ് ഗവർണർ യാത്രയയപ്പ് നൽകി

text_fields
bookmark_border
ഇന്ത്യൻ അംബാസഡർക്ക് റിയാദ് ഗവർണർ യാത്രയയപ്പ് നൽകി
cancel
camera_alt

സേ​വ​ന കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ് ഖാ​ന് റി​യാ​ദ് പ്ര​വി​ശ്യാ ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ബ​ന്ദ​ർ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ സ​ഊ​ദ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ വി​ജ​യ​ക​ര​മാ​യ ഔ​ദ്യോ​ഗി​ക സേ​വ​ന കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ് ഖാ​ന് റി​യാ​ദ് പ്ര​വി​ശ്യാ ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ബ​ന്ദ​ർ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ സ​ഊ​ദ് ഔ​ദ്യോ​ഗി​ക​മാ​യി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

റി​യാ​ദ് ഗ​വ​ർ​ണ​റേ​റ്റി​ലെ ഖ​സ്ർ അ​ൽ ഹു​കം കൊ​ട്ടാ​ര​ത്തി​ലെ ഔ​ദ്യോ​ഗി​ക ഓ​ഫീ​സി​ലാ​യി​രു​ന്നു ച​ട​ങ്ങ്. ത​െൻറ സേ​വ​ന​കാ​ല​യ​ള​വി​ൽ റി​യാ​ദ് ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ന്നും ല​ഭി​ച്ച മി​ക​ച്ച പി​ന്തു​ണ​ക്കും സ​ഹ​ക​ര​ണ​ത്തി​നും അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ് ഖാ​ൻ ഗ​വ​ർ​ണ​റോ​ട് വ്യ​ക്തി​പ​ര​മാ​യി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. അ​തോ​ടൊ​പ്പം, സൗ​ദി അ​റേ​ബ്യ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് ഗ​വ​ർ​ണ​ർ ന​ൽ​കി​വ​രു​ന്ന നി​ര​ന്ത​ര​മാ​യ പ​രി​ച​ര​ണ​ത്തി​നും പ്ര​ത്യേ​ക ശ്ര​ദ്ധ​യ്ക്കും അ​ദ്ദേ​ഹം പ്ര​ത്യേ​കം കൃ​ത​ജ്ഞ​ത അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​യും സൗ​ദി​യും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക്ര​മാ​നു​ഗ​ത​മാ​യി വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​ശ​ദ​മാ​യ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ത​ന്റെ ഔ​ദ്യോ​ഗി​ക ചു​മ​ത​ലാ കാ​ല​യ​ള​വി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം സു​ദൃ​ഢ​മാ​ക്കാ​ൻ ന​ട​ത്തി​യ സ​ജീ​വ​മാ​യ ശ്ര​മ​ങ്ങ​ളെ​യും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും റി​യാ​ദ് ഗ​വ​ർ​ണ​ർ പ്ര​ത്യേ​കം പ്ര​ശം​സി​ച്ചു.

ഡോ. ​സു​ഹേ​ൽ ഇ​ജാ​സ് ഖാ​ന്റെ ഭാ​വി ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​നും വ്യ​ക്തി​ജീ​വി​ത​ത്തി​നും ഹൃ​ദ​യം​ഗ​മ​മാ​യ വി​ജ​യ​ങ്ങ​ൾ ആ​ശം​സി​ച്ച ഗ​വ​ർ​ണ​ർ അ​ദ്ദേ​ഹ​ത്തി​ന് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. റി​യാ​ദി​ലെ ത​െൻറ ഔ​ദ്യോ​ഗി​ക ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ് ഖാ​ൻ ഉ​ട​ൻ ത​ന്നെ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorRiyadhambassador
News Summary - Riyadh Governor Accords Farewell to Indian Ambassador
Next Story