Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിൽ ഗ്ലോബൽ സി.എസ്.ആർ ഫോറത്തിന് പ്രൗഢമായ സമാപനം; മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ദ്വിദിന പരിപാടി സംഘടിപ്പിച്ചത്

text_fields
bookmark_border
റിയാദിൽ ഗ്ലോബൽ സി.എസ്.ആർ ഫോറത്തിന് പ്രൗഢമായ സമാപനം; മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ദ്വിദിന പരിപാടി സംഘടിപ്പിച്ചത്
cancel
camera_alt

റിയാദിൽ സമാപിച്ച ഗ്ലോബൽ സി.എസ്.ആർ ഫോറത്തിന്റെ ദൃശ്യങ്ങൾ 

റിയാദ്: കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതക്ക് പുതിയ ദിശ നൽകുന്ന ഗ്ലോബൽ സി.എസ്.ആർ ഫോറത്തിന്റെ രണ്ടാം പതിപ്പ് റിയാദിൽ സമാപിച്ചു. ഒക്ടോബർ 5, 6 തീയതികളിൽ നടന്ന ഫോറത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ പ്രതിനിധികൾ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, നയരൂപീകരണ വിദഗ്ധർ, അക്കാദമിക് രംഗത്തെ പ്രമുഖർ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, സി.എസ്.ആർ വിദഗ്ധർ എന്നിവർ പങ്കെടുത്തു. സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഫോറം സംഘടിപ്പിച്ചത്. ‘പ്രതിബദ്ധതയിൽ നിന്ന് ഫലപ്രാപ്തിയിലേക്ക്’ എന്ന പ്രമേയത്തിൽ നടന്ന ഫോറത്തിൽ സാമൂഹിക ഉത്തരവാദിത്തം, സുസ്ഥിരത, സാമൂഹിക സ്വാധീനം, നിക്ഷേപം തുടങ്ങിയ വിഷയങ്ങൾ ഫോറം ചർച്ച ചെയ്തു.

ദേശീയ സി.എസ്.ആർ പ്ലാറ്റ്‌ഫോമിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ച് ബില്യൺ സൗദി റിയാൽ സാമൂഹിക ഉത്തരവാദിത്ത പദ്ധതികൾക്കായി ചെലവഴിച്ചതായി ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിച്ച സാമൂഹിക വികസന സഹമന്ത്രി അഹ്മദ് അൽമാജിദ് അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളിലെ നിക്ഷേപങ്ങളുടെ സാമൂഹിക സ്വാധീനം വിലയിരുത്തുന്നതിന് ‘ഹീറ്റ് മാപ്പ്’ സംവിധാനം ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു. സൗദിയിൽ ആദ്യമായി സമഗ്രമായ ദേശീയ സി.എസ്.ആർ നയം തയ്യാറാക്കിവരികയാണെന്നും നയം പൂർത്തിയാകാൻ ഒരു വർഷം മുതൽ ഒന്നര വർഷം വരെ സമയമെടുക്കുമെന്നും സഹ മന്ത്രി അൽമാജിദ് വ്യക്തമാക്കി.

രാജ്യത്തിന്റെ പരിവർത്തന പദ്ധതിയായ വിഷൻ 2030 ന്റെ അന്തിമഘട്ടത്തിലേക്ക് രാജ്യം കടക്കുമ്പോൾ സ്വകാര്യ മേഖല കൈവരിച്ച നേട്ടങ്ങളും സാമൂഹിക ഉത്തരവാദിത്ത രംഗത്തെ പ്രവർത്തനഫലങ്ങളും ആഗോള സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വേദി കൂടിയായിരുന്നു ഫോറം. ദ്വിദിന പരിപാടിയിൽ ആറ് തന്ത്രപ്രധാന മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു വിവിധ സെഷനുകൾ. ലോകോത്തര പ്രഭാഷകരുടെ അവതരണങ്ങൾ, മന്ത്രിമാരും സർക്കാർ പ്രതിനിധികളും പങ്കെടുത്ത പ്രത്യേക സെഷനുകൾ, ബിസിനസ് നെറ്റ്‌വർക്കിങ്, പുരസ്കാരച്ചടങ്ങ്, തന്ത്രപ്രധാന റൗണ്ട് ടേബിൾ ചർച്ചകൾ, സംവേദനാത്മക ശിൽപശാലകൾ, വിവിധ പദ്ധതികളുടെ അവതരണങ്ങൾ എന്നിവ ഫോറത്തിന്റെ ഭാഗമായി നടന്നു.

കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധത സംബന്ധിച്ച ചർച്ചകളെ പ്രഖ്യാപനങ്ങളിലും നയരേഖകളിലും ഒതുക്കാതെ പ്രായോഗികവും അളക്കാവുന്നതുമായ സാമൂഹിക ഫലങ്ങളിലേക്ക് മാറ്റുകയാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യം. ആഗോള സഹകരണം ശക്തിപ്പെടുത്തുന്ന തിനും സാമൂഹിക ഉത്തരവാദിത്ത പദ്ധതികളുടെ യഥാർഥ സ്വാധീനം അളക്കുന്നതിനും കൂടുതൽ പ്രാധാന്യം നൽകണമെന്ന സന്ദേശത്തോടെയാണ് ഫോറം സമാപിച്ചത്.

ഫോറത്തിൽ അതിഥിയായി ഹുസൈൻ മടവൂർ

റിയാദ്: വ്യവസായ സ്ഥാപനങ്ങൾ അവയുടെ സാമൂഹിക ഉത്തരവാദിത്ത വിഹിതം പ്രധാനമായും വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങൾക്കുപയോഗിക്കണമെന്ന് ഡൽഹിയിലെ ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ (എച്ച് ആർ ഡി എഫ് ) ചെയർമാൻ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. റിയാദിൽ നടന്ന അന്താരാഷ്ട്ര വ്യവസായ സാമൂഹിക ഉത്തരവാദിത്ത സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹുസൈൻ മടവൂർ. ലോകത്തെമ്പാടുമുള്ള വാണിജ്യ വ്യവസായ സ്ഥാപനങ്ങളും സംരംഭകരും ഓരോ വർഷവും ബില്യൻ കണക്കിന് ഡോളറുകളാണ് സി. എസ് .ആർ വിഹിതമായി ചെലവഴിക്കുന്നത്.

എന്നാൽ ഇതിലധികവും സമൂഹത്തിൻ്റെ താൽക്കാലികാവശ്യങ്ങൾക്കായാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിൽ വലിയൊരു ഭാഗം പാവപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണ് ദീർഘകാലത്തേക്ക് ഗുണം ചെയ്യുകയെന്നും അതിനായി പിന്നാക്ക പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപന ങ്ങൾ ആരംഭിക്കുകയും പാവപ്പെട്ട വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളേർപ്പെടുത്തുകയും ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി എഛ് ആർ ഡി എഫ് പ്രധാനമായും ഊന്നൽ കൊടുക്കുന്നത് ഉത്തരേന്ത്യയിലെ പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാഭ്യാസ പ്രവത്തനങ്ങൾക്കാണെന്നും അദ്ദേഹം വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Riyadh Hosts Grand Conclusion of Global CSR Forum Organized by Ministry of Human Resources
Next Story