Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനി​വ്യ സിം​നേ​ഷ്...

നി​വ്യ സിം​നേ​ഷ് ‘റി​യാ​ദ് ജീ​നി​യ​സ് 2024’

text_fields
bookmark_border
riyadh genius 2024 winner
cancel
camera_alt

റി​യാ​ദ് ജീ​നി​യ​സ് നി​വ്യ സിം​നേ​ഷ് ജി​എ​സ് പ്ര​ദീ​പി​ൽ നി​ന്നും സ​മ്മാ​നം ഏ​റ്റു​വാ​ങ്ങു​ന്നു

റി​യാ​ദ് : ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ജി.​എ​സ്. പ്ര​ദീ​പ് ന​യി​ച്ച ‘റി​യാ​ദ് ജീ​നി​യ​സ് 2024’ലെ ​വി​ജ​യി ക​ണ്ണൂ​ർ സ്വ​ദേ​ശി​നി നി​വ്യ സിം​നേ​ഷ്. കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 23ാം ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി മ​ലാ​സ് ലു​ലു റൂ​ഫ് അ​രീ​ന​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 357 പേ​ർ ആ​ദ്യ റൗ​ണ്ടി​ൽ മാ​റ്റു​ര​ച്ചു. 16 ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്നും കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ ആ​റു​പേ​രു​മാ​യാ​ണ് ഫൈ​ന​ൽ മ​ത്സ​രം ന​ട​ന്ന​ത്. നി​വ്യ ഷിം​നേ​ഷ്, രാ​ജേ​ഷ്, ഷ​മ​ൽ രാ​ജ്, നി​ബു വ​ർ​ഗീസ്, ബ​ഷീ​ർ, അ​ക്ബ​ർ അ​ലി എ​ന്നി​വ​രാ​ണ് ഫൈ​ന​ൽ റൗ​ണ്ടി​ൽ മ​ത്സ​രി​ച്ച​ത്.

190 പോ​യന്റ് ക​ര​സ്ഥ​മാ​ക്കി​യാ​ണ് നി​വ്യ വി​ജ​യ കി​രീ​ടം ചൂ​ടി​യ​ത്. നി​വ്യ സിം​നേ​ഷ് എ​ട്ട് വ​ർ​ഷ​മാ​യി ഭ​ർ​ത്താ​വ് സിം​നേ​ഷ് വ​യ​നാ​നൊ​പ്പം റി​യാ​ദി​ലാ​ണ് താ​മ​സം. ദേ​വാം​ഗി, സാ​രം​ഗി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. പ്രോ​ഗ്രാം ക​ൺ​ട്രോ​ള​റാ​യി വി​ഷ്ണു ക​ല്യാ​ണി​ പ്ര​വ​ർ​ത്തി​ച്ചു. സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, പ്രി​യ വി​നോ​ദ്, സീ​ന സെ​ബി​ൻ, ര​ഞ്ചി​നി സു​രേ​ഷ്, ഹാ​രി​ഫ ഫി​റോ​സ്, അം​ന സെ​ബി​ൻ, നാ​സ​ർ കാ​ര​ക്കു​ന്ന്, ഗി​രീ​ഷ് കു​മാ​ർ, ജോ​മോ​ൻ സ്റ്റീ​ഫ​ൻ, കൃ​ഷ്ണ കു​മാ​ർ എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ച്ചു.

വി​ജ​യി​ക്കും ഫൈ​ന​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും മെ​മെന്റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും കേ​ളി സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്റ്, ട്ര​ഷ​റ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ കൈ​മാ​റി. കാ​ഷ്‌ പ്രൈ​സ് എം​.എ​ഫ്.സി സെ​വ​ന്റി ക​ഫേ എം​.ഡി സ​ലാം ടി​.വി​.എ​സ് ന​ൽ​കി. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsRiyadh Genius 2024
News Summary - Riyadh genius 2024
Next Story