ലെനാ ലോറൻസിന് റിയാദ് ഫാമിലി കുടുംബകൂട്ടായ്മ യാത്രയയപ്പ് നൽകി
text_fieldsലെനാ ലോറൻസിന് റിയാദ് ഫാമിലി കുടുംബകൂട്ടായ്മ നൽകിയ യാത്രയയപ്പിൽനിന്ന്
റിയാദ്: ഗായികയും നർത്തകിയുമായ ലെനാ ലോറൻസിന് റിയാദ് ഫാമിലി കുടുംബ കൂട്ടായ്മ യാത്രയയപ്പ് നൽകി. അസീസിയ അൽമദീന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിയാദിലെ കലാസാംസ്കാരിക ജീവകാരുണ്യ, രാഷ്ട്രീയ, രംഗത്തുള്ള നിരവധിപേർ പങ്കെടുത്തു.
റൈസ് ബാങ്ക് ഫൗണ്ടർ ടി.വി.എസ്. സലാം, കെ.പി. ബിനോയ് (നൂറ ഗ്രൂപ്), അലക്സ് കൊട്ടാരക്കര, നാസർ ലൈസ്, ശിഹാബ് കൊട്ടുകാട്, നാസർ കല്ലറ, നൗഷാദ് ആലുവ, സുലൈമാൻ വിഴിഞ്ഞം, മുത്തലിബ് കാലിക്കറ്റ്, അബ്ദുല്ല വല്ലാച്ചിറ, സക്കീർഹുസൈൻ നന്മ, വിജയൻ നെയ്യാറ്റിൻകര, വല്ലി ജോസ് തുടങ്ങിയവർ പങ്കെടുത്തു. റിയാദ് ഫാമിലി കൂട്ടായ്മ, റിയാദ് ടാക്കീസ്, ഹണീബീസ് കുടുംബവേദി, തൃശൂർ കൂട്ടായ്മ, ഗോൾഡൻ മെലഡീസ്, പാലക്കാട് കൂട്ടായ്മ എന്നീ സംഘടന ഭാരവാഹികളും ലെനയെ അനുമോദിക്കാനും ഉപഹാരങ്ങൾ നൽകാനും എത്തിയിരുന്നു.
ജലീൽ കൊച്ചിയുടെ നേതൃത്വത്തിൽ നടന്ന കലാപരിപാടിയിൽ ഗായകരായ അൽത്താഫ് കാലിക്കറ്റ്, സുരേഷ് കുമാർ, കിഷോർ കുമാർ, ഷജീർ പട്ടുറുമാൽ, നിഷ ബിനേഷ്, ഹിബ അബ്ദുസ്സലാം, അലക്സ്, ഷിജു റഷീദ്, ജാനിസ്, നൈല ജാനിസ്, മുത്തലിബ് കാലിക്കറ്റ്, റോജി, സെൽവരാജ്, ഷൈന പ്രതീഷ്, ശബാന അൻഷാദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ശ്രീലക്ഷ്മി സെൽവൻ കുമാർ, ലെന ലോറൻസ്, ഹന്ന ലോറൻസ്, അലീന ലോറൻസ് എന്നിവർ അവതരിപ്പിച്ച നൃത്തങ്ങളും വിജു ജോണിന്റെ നേതൃത്വത്തിൽ നടന്ന കരാട്ടെ അഭ്യാസ പ്രകടനങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി. റിയാദ് കുടുംബവേദി പ്രവർത്തകരായ ഉദയകുമാർ, പ്രദീഷ്, ബാബു രാമചന്ദ്രൻ, കിഷോർകുമാർ എന്നിവർ നേതൃത്വം നൽകി. സജിൻ നിഷാദ് അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

