റിയാദ് ഫാമിലി കോൺഫറൻസ് നാളെ
text_fieldsറിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
റിയാദ്: വിശ്വാസ വൈകല്യവും ചൂഷണങ്ങളും അധാർമികതകളും വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ഗുരുതരമായി ബാധിച്ചിരിക്കുന്നത് തിരിച്ചറിഞ്ഞുള്ള സാമൂഹിക ഇടപെടലുകളുടെ ഭാഗമായി റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) സംഘടിപ്പിക്കുന്ന ‘റിയാദ് ഫാമിലി കോൺഫറൻസ്’ വെള്ളിയാഴ്ച നടക്കും. ‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിൽ റിയാദിലെ ഉമ്മുൽ ഹമാം ദൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകീട്ട് നാല് മുതൽ രാത്രി 10 വരെയാണ് പരിപാടി.
ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര അധ്യക്ഷത വഹിക്കും. ദമ്മാം കാൾ ആൻഡ് ഗൈഡൻസ് സെൻറർ മലയാള വിഭാഗം പ്രബോധകൻ അബ്ദുൽ ജബ്ബാർ മദീനി ഉദ്ഘാടനം ചെയ്യും. താജുദ്ദീൻ സലഫി, ഉമർഫാറൂഖ് മദനി, അബ്ദുല്ല അൽ ഹികമി, ഹിബത്തുല്ല, ജഅഫർ പൊന്നാനി തുടങ്ങിയവർ സംസാരിക്കും.
അനീസ് എടവണ്ണ, ഷാഫി തിരുവനന്തപുരം, യൂസുഫ് ഷെരീഫ്, അലി അക്ബർ, അഹ്മദ് റസല്, അബ്ദുറഹ്മാൻ വയനാട്, ജിഹാദ് കൊല്ലം, മുഹമ്മദ് റനീഷ്, ഫയാസ് കോഴിക്കോട് തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിക്കും. രണ്ടാം സെഷനിൽ ‘കുടുംബം: ആധുനിക പ്രശ്നങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തിൽ ശിഹാബ് എടക്കര പ്രഭാഷണം നിർവഹിക്കും. റിയാദ് കെ.എം.സി.സി പ്രസിഡന്റ് സി.പി. മുസ്തഫ, ഒ.ഐ.സി.സി പ്രസിഡന്റ് സലീം കളക്കര തുടങ്ങിയവർ സംസാരിക്കും. ഷഹജാസ് പയ്യോളി, അബ്ദു റഊഫ് സ്വലാഹി, നൗഷാദ് കണ്ണൂർ, ആരിഫ് മുഹമ്മദ് ഖാൻ, ജാവീദ് ആലം, ആരിഫ് കക്കാട്, നസീഹ് അബ്ദുറഹ്മാൻ തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിക്കും.
സമാപന സെഷനിൽ ‘വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം’ വിഷയത്തിൽ ഷാർജ മസ്ജിദുൽ അസീസ് ഖത്വീബ് ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നടത്തും. ഖുർആൻ ഹദീസ് ലേണിങ് കോഴ്സിന്റെ 12ാം ഘട്ട ഫൈനൽ പരീക്ഷയിലെ റാങ്ക് ജേതാക്കളെ ആദരിക്കും.
ഉമർ കൂൾടെക്, ഷബീബ് കരുവള്ളി, റഷീദ് വേങ്ങര, ഷക്കീൽ ബാബു, ഷാജഹാൻ കൊല്ലം, അക്ബർ അലി പോത്തുകല്ല്, അബ്ദുൽ ഖാദർ കണ്ണൂർ, അബൂബക്കർ പെരുമ്പാവൂർ, ഫറാസ് ഒലയ, അബ്ദുൽ അസീസ് അരൂർ, മുജീബ് കണ്ണൂർ, എൻജി. അബ്ദുറഹീം, ഇഖ്ബാൽ കൊല്ലം, മുജീബ് പൂക്കോട്ടൂർ, അഷറഫ് തേനാരി, മൊയ്ദു അരൂർ, മുഹമ്മദ് കുട്ടി പുളിക്കൽ, ബഷീർ കുപ്പോടൻ, ശിഹാബ് മണ്ണാർക്കാട്, മുനീർ പപ്പാട്ട്, ഷനോജ് അരീക്കോട്, ആദിൽ സർഹാൻ തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിക്കും. ബലാസമ്മേളനവും നടക്കും. വാർത്തസമ്മേളനത്തിൽ ഉമർഫാറൂഖ് വേങ്ങര, ജഅഫർ പൊന്നാനി, അബ്ദുറഹീം കോഴിക്കോട്, അബ്ദുല്ല അൽഹികമി, റിയാസ് ചൂരിയോട്, ഷഹജാസ് പയ്യോളി, സുൽഫിക്കർ മണ്ണാർക്കാട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

