Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് എക്‌സ്‌പോ 2030;...

റിയാദ് എക്‌സ്‌പോ 2030; കിരീടാവകാശിയുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച പാരിസിൽ സ്വീകരണം

text_fields
bookmark_border
Riyadh Expo 2030
cancel
camera_alt

റി​യാ​ദ് എ​ക്‌​സ്‌​പോ ലോ​ഗോ

റി​യാ​ദ്: ‘റി​യാ​ദ് എ​ക്‌​സ്‌​പോ 2030’ന്റെ ​ആ​തി​ഥേ​യ​ത്വ​ത്തി​നു വേ​ണ്ടി​യു​ള്ള സൗ​ദി ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച ഫ്ര​ഞ്ച് ത​ല​സ്ഥാ​ന​മാ​യ പാ​രി​സി​ൽ വ​ൻ സ്വീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ 179 രാ​ജ്യ​ങ്ങ​ൾ​ക്കാ​യി ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ​മൊ​രു​ക്കും. എ​ക്‌​സ്‌​പോ സം​ഘാ​ട​ക​രാ​യ ബി.​ഇ.​ഐ (ദ ​ബ്യൂ​റോ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡെ​സ് എ​ക്‌​സ്‌​പോ​സി​ഷ​ൻ​സ്) പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ എ​ക്‌​സ്‌​പോ​ക്ക് ആ​തി​ഥേ​യ​ത്വം നേ​ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ങ്ങ​ൾ ന​ട​ത്തു​ന്ന പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ലൊ​ന്നാ​ണ് മെ​ഗാ സ്വീ​ക​ര​ണ പ​രി​പാ​ടി. ലോ​കാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന എ​ക്സ്പോ​യു​ടെ ആ​തി​ഥേ​യ ന​ഗ​ര​ത്തെ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യ വോ​ട്ടെ​ടു​പ്പ് അ​ടു​ത്ത ന​വം​ബ​റി​ലാ​ണ് ന​ട​ക്കു​ക.

ലോ​ക​ത്തി​ന്റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സ്ഥാ​നം, അ​തി​ന്റെ സം​സ്കാ​ര​വും മൗ​ലി​ക​ത​യും, പൈ​തൃ​ക സ​മൃ​ദ്ധി, സൗ​ദി സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യു​ടെ സു​ഭ​ദ്ര​ത, രാ​ജ്യ​ത്തി​ന്റെ വ്യ​തി​രി​ക്ത​ത എ​ന്നി​വ​ക്കു പു​റ​മെ സൗ​ദി​യു​ടെ വി​ദേ​ശ ന​യ​വും വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളും ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടും. പാ​രി​സി​ൽ ന​ട​ക്കു​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി​ക്കും പ്ര​ദ​ർ​ശ​ന​ത്തി​നും ശേ​ഷം ബി.​ഇ.​ഐ പ്ര​തി​നി​ധി​ക​ൾ റി​യാ​ദി​ലേ​ക്ക് ന​ട​ത്തു​ന്ന വെ​ർ​ച്വ​ൽ ട്രി​പ്പി​ലൂ​ടെ എ​ക്സ്പോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ക്കും.

ഉ​ന്ന​ത സൗ​ദി സം​ഘം ഒ​രു​ക്കു​ന്ന സ്വീ​ക​ര​ണ​ത്തി​ൽ പാ​രി​സ് ആ​സ്ഥാ​ന​മാ​യു​ള്ള അ​ന്താ​രാ​ഷ്ട്ര ന​യ​ത​ന്ത്ര സേ​ന​യി​ലെ അം​ഗ​ങ്ങ​ൾ, യു​നെ​സ്കോ അം​ഗീ​കൃ​ത രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​ർ, സൗ​ദി​യു​ടെ പ്ര​ധാ​ന പ​ങ്കാ​ളി​ത്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ദ്ധ​തി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ കൂ​ടാ​തെ ബ്യൂ​റോ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡെ​സ് എ​ക്‌​സ്‌​പോ​സി​ഷ​നി​ലെ 179 അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ, ഫ്ര​ഞ്ച് സ​ർ​ക്കാ​റി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. രാ​ജ്യ​ത്തി​ന്റെ സം​ഘാ​ട​ക ശേ​ഷി, ബ്രാ​ൻ​ഡി​ങ് വൈ​ദ​ഗ്ധ്യം, പൊ​തു ന​യ​ത​ന്ത്രം എ​ന്നി​വ ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന പ​രി​പാ​ടി​യാ​ണ് പാ​രി​സി​ൽ ന​ട​ക്കു​ക.

നാ​ലു കോ​ടി സ​ന്ദ​ർ​ശ​ക​ർ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന ‘റി​യാ​ദ് എ​ക്സ്പോ’​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് അ​സാ​ധാ​ര​ണ​മാ​യ ആ​ഗോ​ള അ​നു​ഭ​വം ന​ൽ​കാ​നാ​ണ് സൗ​ദി ല​ക്ഷ്യ​മി​ടു​ന്ന​ത്. ‘മെ​റ്റാ​വേ​ഴ്‌​സ്’ എ​ന്ന വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി വ​ഴി ലോ​ക​മെ​മ്പാ​ടു​മു​ള്ള 100 കോ​ടി ആ​ളു​ക​ൾ​ക്ക് എ​ക്‌​സ്‌​പോ 2030 അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞ മാ​ർ​ച്ച് ആ​ദ്യ​വാ​രം സൗ​ദി സ​ന്ദ​ർ​ശി​ച്ച ബി.​ഐ.​ഇ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ദി​മി​ത്രി കെ​ർ​ക്ക​ന്റ്‌​സെ​സും സം​ഘ​വും റി​യാ​ദി​ന്റെ എ​ക്‌​സ്‌​പോ സം​ഘാ​ട​ന​ശേ​ഷി​യി​ൽ തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParisCrown PrinceRiyadh Expo 2030
News Summary - Riyadh Expo 2030; A reception in Paris on Monday in the presence of the Crown Prince
Next Story