Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റി​യാ​ദി​ൽ 700 കി​ലോ​മീ​റ്റ​റി​ല​ധി​കം റോ​ഡു​ക​ൾ വി​ക​സി​പ്പി​ച്ചു

text_fields
bookmark_border
റി​യാ​ദി​ൽ 700 കി​ലോ​മീ​റ്റ​റി​ല​ധി​കം റോ​ഡു​ക​ൾ വി​ക​സി​പ്പി​ച്ചു
cancel

റി​യാ​ദ്: റി​യാ​ദി​ലെ പൊ​തു​ഗ​താ​ഗ​ത ശൃം​ഖ​ല പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തു മു​ത​ൽ 500 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും 700 കി​ലോ​മീ​റ്റ​റി​ല​ധി​കം റോ​ഡു​ക​ൾ വി​ക​സി​പ്പി​ച്ച​താ​യും റി​യാ​ദ് സി​റ്റി റോ​യ​ൽ ക​മീ​ഷ​ൻ സി.​ഇ.​ഒ ഇ​ബ്രാ​ഹിം അ​ൽ​സു​ൽ​ത്താ​ൻ വ്യ​ക്ത​മാ​ക്കി.

വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി സ​ൽ​മാ​ൻ അ​ൽ​ദോ​സ​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ഗ​വ. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ത​ല​സ്ഥാ​ന​ത്തെ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി​യും നേ​ട്ട​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ച​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 300 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ റി​യാ​ദ് മെ​ട്രോ വ​ഴി​യാ​ണ് യാ​ത്ര ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ക​സ​ന​വും പ​രി​സ്ഥി​തി സു​സ്ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന അ​സാ​ധാ​ര​ണ​മാ​യ വ​ള​ർ​ച്ച​യു​ടെ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് റി​യാ​ദ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് അ​ൽ​സു​ൽ​ത്താ​ൻ പ​റ​ഞ്ഞു.

ട്രെ​യി​ൻ വ്യൂ​ഹം 277 ആ​യി ഉ​യ​ർ​ത്തു​ന്ന​തും റി​ങ് റോ​ഡു​ക​ളു​ടെ​യും പ്ര​ധാ​ന പാ​ത​ക​ളു​ടെ​യും വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 700 കി​ലോ​മീ​റ്റ​റി​ല​ധി​കം റോ​ഡു​ക​ളും 330 ക​വ​ല​ക​ളും 300 മേ​ൽ​പ്പാ​ല​ങ്ങ​ളും വി​ക​സി​പ്പി​ക്കു​ന്ന​തും ഭാ​വി പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഗ​താ​ഗ​ത ത​ട​സ്സ​ങ്ങ​ൾ ഒ​ഴി​വാ​ക്കി സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കു​ന്ന​തി​നും യാ​ത്രാ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നു​മാ​യി ത​ല​സ്ഥാ​ന​ത്തെ 26 കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ല​വി​ൽ ന​വീ​ക​ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണെ​ണ്. 720 ക​വ​ല​ക​ളി​ൽ ട്രാ​ഫി​ക് സി​ഗ്ന​ൽ സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ൽ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു.

റി​യാ​ദ് സു​സ്ഥി​ര​ത ത​ന്ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യി 68ല​ധി​കം സം​രം​ഭ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യ​താ​യും 45 ല​ക്ഷ​ത്തി​ല​ധി​കം മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ച​താ​യും അ​ൽ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Riyadh Expands Infrastructure with Over 700 km of New Roads
Next Story