റിയാദ് എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsറിയാദ് എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
റിയാദ്: സൗദി ദേശീയ രക്തദാന കാമ്പയിന്റെ ഭാഗമായി എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ (എടപ്പ) ചാരിറ്റി വിങ്ങും വിമൻസ് കളക്ടീവും സംയുക്തമായി റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിങ് ഫഹദ് മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്ക് കോർഡിനേറ്റർ അബ്ദുൽ അസീസ് ഖലഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
എടപ്പ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു.കിങ് ഫഹദ് മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്ക് കോർഡിനേറ്റർ നൂറ ഖാലിദ്, എടപ്പ ഭാരവാഹികളായ സലാം പെരുമ്പാവൂർ, റിജോ ഡൊമിനിൻകോസ്, ഗോപകുമാർ പിറവം, ഷുക്കൂർ ആലുവ, വിമൻസ് കളക്ടീവ് അംഗങ്ങളായ നെജു കബീർ, അമൃത മേലെമഠം, സ്വപ്‌ന ഷുക്കൂർ, മറിയം സഹൽ, നൗറീൻ ഷാ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
എടപ്പ ടീമംഗങ്ങളായ അജീഷ് ചെറുവട്ടൂർ, ജസീർ കോതമംഗലം, സഹൽ പെരുമ്പാവൂർ, ഉവൈസ് മൂവാറ്റുപുഴ, അജിത്‌ഖാൻ, ലാലു വർക്കി, ഹിലാൽ ബാബു, അനസ്, നിസാർ ആലുവ, ഫസൽ, അൽത്താഫ്, ഷജീർ, കരീം മേതല, വിപിൻ ആന്റണി, നബീൽ ഹസ്സൻ, ഷാജി ലാലു, ലിയാ ഷജീർ, റസാന ഖദീജ, ഷജീന കരീം എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സെക്രട്ടറി സുഭാഷ് കെ. അമ്പാട്ട് സ്വാഗതവും ട്രഷറർ അമീർ കാക്കനാട് നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർമാരായ നിഷാദ് ചെറുവട്ടൂർ, സഫ്‌ന അമീർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

