റിയാദ് എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ ഓണം ആഘോഷിച്ചു
text_fieldsറിയാദ്: 'എടപ്പ ഓണം പോന്നോണം 2025' എന്നപേരിൽ മുർസലാത്തിലുള്ള ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ അങ്കണത്തിൽ റിയാദ് എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ നടത്തിയ ഓണാഘോഷത്തിൽ റിയാദിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ ക്ഷണിക്കപ്പെട്ട അതിഥികളുൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുത്തു.
ജസീർ കോതമംഗലം, രഞ്ജു കൊച്ചി, മുഹമ്മദ് ഉവൈസ് എന്നിവരുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ ഓണപ്പൂക്കളം, നിറപറ, ഊഞ്ഞാൽ, വഞ്ചി, തെയ്യം, കഥകളി, മോഹിനിയാട്ടം തുടങ്ങിയ കേരളീയ കലാരൂപങ്ങൾ കൊണ്ടും മറ്റ് വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും റിയാദിലെ പ്രവാസലോകത്തിന് എന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ഓർമയായി എടപ്പ ഓണാഘോഷം.
ജൂബി ലൂക്കോസിന്റെ നേതൃത്വത്തിൽ ഓണസദ്യയും തുടർന്ന് പ്രോഗ്രാം കൾചറൽ കൺവീനർ സലാം പെരുമ്പാവൂരിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. എടപ്പ വിമൺസ് കളക്റ്റീവിന്റെ താലപ്പൊലി, ബീറ്റ്സ് ഓഫ് റിയാദ് ടീമിന്റെ ശിങ്കാരി മേളം എന്നിവയുടെ അകമ്പടിയോടെ മാവേലി എഴുന്നള്ളത്തും നടന്നു. സാംസ്കാരിക സമ്മേളനം ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു.
ശിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങല്ലൂർ, സെയ്ഫ് കായംകുളം, ഡൊമിനിക് സാവിയോ, ജിബിൻ സമദ് കൊച്ചി, ലാലു വർക്കി, അഡ്വ. അജിത്ഖാൻ, നൗഷാദ് ആലുവ, ഷുക്കൂർ ആലുവ, എം. സാലി ആലുവ, അംജദ് അലി, നസ്രിയ ജിബിൻ, സൗമ്യ തോമസ്, അമൃത മേലേമഠം, നൗറീൻ ഹിലാൽ എന്നിവർ ഓണാശംസകൾ നേർന്നു. സ്പോൺസർമാരായ ടി.സി.ഇ ഇലക്ട്രോണിക്സ്, കോൾമൊ വെൻഞ്ചുർസ്, അബീർ മെഡിക്കൽ ഗ്രൂപ് എന്നിവരുടെ പ്രതിനിധികൾക്ക് ഉപഹാരം നൽകി. അബീർ മെഡിക്കൽ ഗ്രൂപ്പിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്, അംഗങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്നു. പ്രോഗ്രാം കൺവീനർ ഗോപകുമാർ പിറവം ആമുഖ പ്രഭാഷണം നടത്തി.
പ്രോഗ്രാം സ്പോർട്സ് കൺവീനർ അജ്നാസ് ബാവുവിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും വിവിധ തരം ഫൺ ഗെയ്മ്സുകൾ നടത്തി. എടപ്പ വനിത വേദി അവതരിപ്പിച്ച തിരുവാതിര പ്രേക്ഷകർക്ക് ഹൃദ്യമായ ഗൃഹാതുരുത്വം നൽകി. മുഹമ്മദ് സഹൽ, നസ്രിയ ജിബിൻ, നൗറിൻ ഹിലാൽ, സൗമ്യ തോമസ് എന്നിവരുടെ നേതൃത്വത്തിൽ എടപ്പ ടീം സംയുക്തമായി അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, ജോയ്സ് പോളിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച വഞ്ചിപ്പാട്ട്, കുട്ടികളുടെ വിവിധ ഡാൻസുകൾ തുടങ്ങിയവ സദസ്സിന്റെ കൈയടി ഏറ്റുവാങ്ങി.
അജീഷ് ചെറുവട്ടൂർ, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ, റഹീം ഹസ്സൻ, സാജു ദേവസ്സി, റോയ് ജോർജ്, ഹിലാൽ ബാബു, നാസർ ആലുവ, പി.വി പരീത്, റിജോ ഡൊമിനികോസ്, കരീം കാട്ടുകുടി, ഷമീർ മുഹമ്മദ്, അലി തട്ടുപറമ്പിൽ, നിസാം ഇസ്മായിൽ സേട്ട്, അമീർ ആലുവ, നവാസ് അറക്കൽ, രാഹുൽ രാജ്, മുജീബ് മൂലയിൽ, അബ്ദുൽഖയ്യും, തൻസിൽ ജബ്ബാർ, പ്രവീൺ ജോർജ്, ഷെബി അലി, ഫാരിസ്, നജു കബീർ, സുജാ ഗോപകുമാർ, മിനിവകീൽ, എലിസബത്, സ്വപ്ന ഷുക്കൂർ, സഫ്ന അമീർ, ആതിര എം നായർ, കാർത്തിക, മിനുജ മുഹമ്മദ്,അഞ്ജു, ലിയ ഷജീർ, നസ്രിൻ റിയാസ്, റിസ്വാന, സിനി ഷറഫുദ്ദീൻ, ഷാനി എന്നിവർ പ്രോഗ്രാമിന് വേണ്ട വിവിധ സപ്പോർട്ടുകൾ നൽകി.
താജുദ്ദിൻ, ബിസ്മി എന്നിവർ അവതാരകരായിരുന്നു. ബീറ്റ്സ് ഓഫ് റിയാദിന്റെ നാസിക് ഡോളോട് കൂടി അവസാനിച്ച ഓണപ്പരിപാടികൾക്ക് സെക്രട്ടറി സുഭാഷ് കെ. അമ്പാട്ട് സ്വാഗതവും ജോയിന്റ് ട്രഷറർ അമീർ കാക്കനാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

