Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വികസനക്കുതിപ്പിലേക്ക് റിയാദ്

text_fields
bookmark_border
നഗരത്തിന്റെ ഗതാഗത സൗകര്യങ്ങൾക്ക് പ്രഥമ പരിഗണന
വികസനക്കുതിപ്പിലേക്ക് റിയാദ്
cancel
camera_alt

റി​യാ​ദി​ൽ ന​ട​ന്ന സ​ർ​ക്കാ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സൗ​ദി മാ​ധ്യ​മ മ​ന്ത്രി സ​ൽ​മാ​ൻ ബി​ൻ യൂ​സു​ഫ് അ​ൽ ദോ​സ​രി സം​സാ​രി​ക്കു​ന്നു

റിയാദ്: സൗദിയുടെ തലസ്ഥാന നഗരമായ റിയാദിലെ വർധിച്ചുവരുന്ന ജനസംഖ്യയും ഗതാഗത ആവശ്യങ്ങളും കണക്കിലെടുത്ത് നഗരത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കാൻ പദ്ധതി തയാറാക്കി സൗദി സർക്കാർ. പദ്ധതി വിശദീകരിച്ച വാർത്ത സമ്മേളനത്തിൽ സൗദി മാധ്യമ മന്ത്രി സൽമാൻ ബിൻ യൂസുഫ് അൽ ദോസരി, റിയാദ് റോയൽ കമീഷൻ സി.ഇ.ഒ എഞ്ചിനീയർ ഇബ്രാഹീം ബിൻ മുഹമ്മദ് അൽ സുൽത്താൻ എന്നിവർ പങ്കെടുത്തു.

ഏകദേശം 700 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പദ്ധതികളും പുതിയ പാലങ്ങൾ, തുരങ്കങ്ങൾ, ജങ്ഷനുകൾ എന്നിവയും പദ്ധതികളുടെ ഭാഗമാണ്. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കുകയും യാത്ര കൂടുതൽ സുഗമമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. റിയാദിനെ കൂടുതൽ ആധുനികവും സുസ്ഥിരവുമായ നഗരമാക്കി മാറ്റുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുമുള്ള സൗദിയുടെ ദീർഘകാല വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ പദ്ധതികൾ. റിയാദിന്റെ അതിവേഗ നഗരവികസനത്തിനൊപ്പം ബിസിനസ്, നിക്ഷേപം, അന്താരാഷ്ട്ര സഹകരണം തുടങ്ങിയ മേഖലകളിൽ തലസ്ഥാന നഗരത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതിനും ഈ പദ്ധതികൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു. റിയാദിനെ അന്താരാഷ്ട്ര ബിസിനസ്,നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്.

റി​യാ​ദ് മെ​ട്രോ​ക്ക് കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ

റി​യാ​ദ് : റി​യാ​ദ് മെ​ട്രോ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ശേ​ഷം ഏ​ക​ദേ​ശം 50 കോ​ടി യാ​ത്ര​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും അ​തി​ൽ 30 കോ​ടി​യി​ല ധി​കം യാ​ത്ര​ക​ൾ മെ​ട്രോ വ​ഴി​യാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യ​താ​യി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. മെ​ട്രോ ശൃം​ഖ​ല​യു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി 94 പു​തി​യ ട്രെ​യി​നു​ക​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ക​രാ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ ട്രെ​യി​നു​ക​ളു​ടെ ആ​കെ എ​ണ്ണം 183ൽ ​നി​ന്ന് 277 ആ​യി ഉ​യ​രും. കൂ​ടാ​തെ, ദി​രി​യ ഭാ​ഗ​ത്തേ​ക്ക് മെ​ട്രോ​യു​ടെ റെ​ഡ് ലൈ​ൻ നീ​ട്ടു​ക​യും അ​ഞ്ച് പു​തി​യ സ്റ്റേ​ഷ​നു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ ന​ഗ​ര​ത്തി​ലെ സ​ഞ്ചാ​ര​മാ​ർ​ഗം കൂ​ടു​ത​ൽ സു​ഗ​മ​മാ​കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Riyadh Gears Up for a Major Development Leap
Next Story