Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയമനിൽ റിയാദ് കരാർ...

യമനിൽ റിയാദ് കരാർ എത്രയും വേഗം നടപ്പാക്കണം

text_fields
bookmark_border
യമനിൽ റിയാദ് കരാർ എത്രയും വേഗം നടപ്പാക്കണം
cancel

ജിദ്ദ: ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന യമനിൽ സമാധാനം പുനസ്ഥാപിക്കാനുള്ള റിയാദ് കരാർ എത്രയുംവേഗം നടപ്പാക്കണമെ ന്ന് യമനിൽ നിയമാനുസൃത ഭരണസംവിധാനം പുനസ്ഥാപിക്കാൻ വേണ്ടി നിലകൊള്ളുന്ന സൗദി അറേബ്യയുടെയും യു.എ.ഇയുടെയും നേതൃത ്തിലുള്ള സഖ്യം ആവശ്യപ്പെട്ടു.

ഏറ്റവും ഒടുവിൽ ട്രാൻസിഷനൽ കൗൺസിൽ നടത്തിയ അടിയന്തിരാവസ്ഥ പ്രഖ്യാപനവുമായി ബന ്ധപ്പെട്ട് ഏദനിലും ചില തെക്കൻ ഗവർണറേറ്റ് ഭൂപരിധികളിലും ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ആവശ്യം ശക ്തിപ്പെടുത്തിയത്. യമൻ പൂർവസ്ഥിതിയിലേക്ക് മടങ്ങാൻ റിയാദ് കരാർ നടപ്പാക്കേണ്ടതുണ്ട്. റിയാദ് കരാർ നടപ്പാക്കുന് നതിന് പ്രായോഗികവും ആസൂത്രിതവുമായ നടപടികൾ സ്വീകരിച്ചതായും െഎക്യരാഷ്ട്ര സഭയുടെ ഇടപെടലിനെയും സഹായത്തേയും സ്വ ാഗതം ചെയ്യുന്നതായും സഖ്യ വൃത്തങ്ങൾ പറഞ്ഞു.

യമനിലെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനും ഗവൺമ​െൻറ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾക്കും ഭീകര, തീവ്രവാദ ഭീഷണികൾ തടയുന്നതിനും വേണ്ടി സംഘർഷത്തിലുള്ള ഇരു വിഭാഗങ്ങളും അംഗീകരിച്ചതാണ് റിയാദ് കരാർ. തീരുമാനം നടപ്പാക്കേണ്ടത് കരാറിൽ ഒപ്പിട്ട കക്ഷികളുടെ ഉത്തരവാദിത്തമാണെന്നും സഖ്യം വ്യക്തമാക്കി. കരാർ ലംഘിച്ചുള്ള ഏത് മുന്നേറ്റവും ഒാപറേഷനുകളും നിർത്തണമെന്നും വൈകാതെ കരാർ നടപ്പാക്കാനും യമനിൽ പൂർവസ്ഥിതി കൊണ്ടുവരാനും സഖ്യം ആവശ്യപ്പെട്ടു.

റിയാദ് കരാർ മറ്റ് താൽപര്യങ്ങളേക്കാൾ യമൻ ജനതയുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്നതാണ്. അട്ടിമറികളും ഭീകരവാദി ഭീഷണികളും ഇല്ലാതാക്കി രാജ്യത്തെ പുനഃസ്ഥാപിക്കുക ലക്ഷ്യമിട്ടുള്ളതാണെന്നും വൃത്തങ്ങൾ പറഞ്ഞു. യമനിലെ നിയമാനുസൃത ഗവൺമ​െൻറിനുള്ള പിന്തുണ തുടരും. റിയാദ് കരാർ നടപ്പാക്കാൻ ശ്രമിക്കും. പ്രകൃതി ദുരന്തങ്ങൾക്കും കോവിഡ് മഹാമാരി പടരുമെന്ന ഭയത്തിനിടയിലും യമൻ ജനതക്ക് സേവനങ്ങൾക്ക് ലഭ്യമാക്കുന്നത് തുടരുമെന്നും സഖ്യ വൃത്തങ്ങൾ വ്യക്തമാക്കി.

സഖ്യത്തി​െൻറ നീക്കങ്ങൾക്ക് ഒ.െഎ.സിയുടെ പിന്തുണ
ജിദ്ദ: യമനിൽ റിയാദ് കരാർ നടപ്പാക്കണമെന്ന സൗദിയുടെയും യു.എ.ഇയുടെയും നേതൃത്വത്തിലുള്ള സഖ്യത്തി​െൻറ പ്രസ്താവനക്ക് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ് മയായ ഒ.െഎ.സി പിന്തുണ പ്രഖ്യാപിച്ചു. ട്രാൻസിഷണൽ കൗൺസിൽ കഴിഞ്ഞ ദിവസം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് യമൻ തലസ്ഥാനത്തും ചില തെക്കൻ ഗവർണറേറ്റുകളിലും ഉണ്ടായ സംഭവ വികാസങ്ങളെ തുടർന്നാണ് സഖ്യം യമനിൽ നിർബന്ധമായും റിയാദ് കരാർ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രസ്താവന പുറപ്പെടുവിച്ചത്.

റിയാദ് കരാർ യമനിൽ നടപ്പാക്കേണ്ടതി​െൻറ പ്രധാന്യം ഒ.െഎ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹ്മദ് അൽഉസൈമീൻ ഉൗന്നിപറഞ്ഞു. യമൻ പ്രതിസന്ധി പരിഹരിക്കാൻ നടത്തിവരുന്ന സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുന്ന ഏത് പ്രവർത്തനങ്ങളെയും തടയണം. റിയാദ് കരാർ നടപ്പാക്കാനും യമൻ ജനതയുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകാനും ബന്ധപ്പെട്ട യമൻ പാർട്ടികളോട് ഒ.െഎ.സി ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. ധാരാളം വെല്ലുവിളികൾ നേരിടുന്ന ഇൗ നിർണായക ഘട്ടത്തിൽ ഒ.െഎ.സി യമൻ ജനതക്കൊപ്പമുണ്ടാകും. യമനിൽ സ്ഥിരതയും സമാധാനവും സ്ഥാപിക്കാൻ വേണ്ട പിന്തുണ തുടരുമെന്നും ഒ.െഎ.സി സെക്രട്ടറി ജനറൽ ആവർത്തിച്ചു വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemensaudi arabiagulf newsRiyadhmalayalam news
News Summary - Riyadh Deal should be implemented in Yemen -Gulf news
Next Story