Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ ഈന്തപ്പഴ മേള...

റിയാദിൽ ഈന്തപ്പഴ മേള ശനിയാഴ്ച തുടങ്ങും

text_fields
bookmark_border
റിയാദിൽ ഈന്തപ്പഴ മേള ശനിയാഴ്ച തുടങ്ങും
cancel

റിയാദ്: സൗദി അറേബ്യയിലെ പ്രശസ്തമായ ഈന്തപ്പഴങ്ങളുടെ വൈവിധ്യവും ഗുണമേന്മയും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘ഈന്തപ്പഴ സീസൺ 2026’ മേളക്ക് ശനിയാഴ്ച തുടക്കമാകും. റിയാദിലെ അൽ റബുഅ മാർക്കറ്റിൽ നടക്കുന്ന ഈ പ്രദർശനവും വിൽപ്പനയും സെപ്റ്റംബർ 28 വരെ നീണ്ടുനിൽക്കും.

പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങൾക്ക് നല്ല വിപണി ഉറപ്പാക്കാനും കർഷകരെ സഹായിക്കാനും ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. നാഷനൽ കമ്പനി ഫോർ അഗ്രികൾച്ചറൽ സർവീസസ് ആണ് ഈ മേളയുടെ സംഘാടകർ. നാടൻ കർഷകർക്കും പ്രാദേശിക കച്ചവടക്കാർക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും നല്ല രീതിയിൽ കച്ചവടം നടത്താനും ഈ മേള മികച്ചൊരു അവസരമൊരുക്കുന്നു.

വ്യത്യസ്ത തരം ഈന്തപ്പഴങ്ങൾ കാണാനും വാങ്ങാനും മേളയിൽ പ്രത്യേക സൗകര്യമുണ്ട്. ഇതുകൂടാതെ, ഈന്തപ്പഴം ഉപയോഗിച്ച് ഉണ്ടാക്കുന്ന മറ്റ് ഭക്ഷ്യവസ്തുക്കൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവക്കായി പ്രത്യേകം ഭാഗങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉൽപ്പന്നങ്ങൾ കൂടുതൽ ആളുകളിലേക്ക് എളുപ്പത്തിൽ എത്തിക്കാൻ പ്രാദേശിക ഉൽപ്പാദകരെ സഹായിക്കും.

നാടൻ ഉൽപ്പന്നങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കാനും, വിപണനം കൂടുതൽ എളുപ്പമാക്കാനും, കാർഷിക മേഖലയെയും ഈന്തപ്പഴ ഉൽപ്പാദനത്തെയും കൂടുതൽ ശക്തമാക്കാനുമാണ് കമ്പനി ഇതിലൂടെ ശ്രമിക്കുന്നത്. സൗദിയിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ നല്ല മൂല്യവും പ്രിയവും ഉണ്ടാക്കിയെടുക്കാനും, ഈന്തപ്പഴവുമായി ബന്ധപ്പെട്ട വ്യവസായങ്ങളെ വളർത്താനും ഈ മേള ഉപകരിക്കും.

സൗദി അറേബ്യയുടെ ‘വിഷൻ 2030’ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് കാർഷിക മേഖലയെ വളർത്തുക എന്നത്. രാജ്യത്തി​െൻറ സാമ്പത്തിക രംഗത്ത് കാർഷിക മേഖലയുടെ പങ്കാളിത്തം കൂട്ടുക, കൃഷി കൂടുതൽ മെച്ചപ്പെടുത്തുക, കർഷകർക്ക് മികച്ച വിപണി സൗകര്യങ്ങൾ ഉണ്ടാക്കി നൽകുക എന്നീ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ഈ മേള സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRiyadhdates festivalDate season
News Summary - റിയാദിൽ ഈന്തപ്പഴ മേള ശനിയാഴ്ച തുടങ്ങും
Next Story