Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് - ദമ്മാം...

റിയാദ് - ദമ്മാം റോഡില്‍ വാഹനാപകടം; തമിഴ്‌നാട്ടുകാരായ അമ്മയും മകളും മരിച്ചു

text_fields
bookmark_border
റിയാദ് - ദമ്മാം റോഡില്‍ വാഹനാപകടം; തമിഴ്‌നാട്ടുകാരായ അമ്മയും മകളും മരിച്ചു
cancel
camera_alt

മലര്‍ച്ചെല്‍വി, ശ്യാമ

റിയാദ്: റിയാദ് - ദമ്മാം റോഡില്‍ ചൊവ്വാഴ്​ച വൈകീട്ടുണ്ടായ വാഹനാപകടത്തിൽ തമിഴ്‌ കുടുംബത്തിലെ അമ്മയും മകളും മരിച്ചു. റിയാദില്‍ നിന്നും ദമ്മാമിലേക്ക് പോകുകയായിരുന്ന തമിഴ് കുടുംബം സഞ്ചരിച്ച കാറിൽ ട്രെയിലർ ഇടിച്ചുണ്ടായ അപകടത്തില്‍ തമിഴ്‌നാട് മധുരൈ സ്വദേശിയായ കനഗസബാപതിയുടെ ഭാര്യ മലര്‍ച്ചെല്‍വി (54), മകള്‍ ശ്യാമ (25) എന്നിവരാണ് മരിച്ചത്.

റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ദഹൂ പ്രദേശത്തിന് അടുത്ത് വെച്ചാണ് സംഭവം. റിയാദില്‍ നിന്ന് അൽഖോബാറിലേക്ക് പോകുകായിരുന്നു കനഗസബാപതിയും കുടുംബവും. രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കനഗസബാപതിക്കും പരിക്കേറ്റിട്ടുണ്ട്. അമേരിക്കയില്‍ പഠിക്കുന്ന ശ്യാമ സന്ദര്‍ശന വിസയിലെത്തിയതാണ്. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാമൂഹിക പ്രവര്‍ത്തകന്‍ ഉമര്‍ ജമാലിയ രംഗത്തുണ്ട്.

Show Full Article
TAGS:Car Accident Riyadh Dammam Saudi Arabia Tamil Nadu 
News Summary - Riyadh Dammam road accident Tamil Nadu mother and daughter died
Next Story