Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് കൊ​ണ്ടോ​ട്ടി...

റി​യാ​ദ് കൊ​ണ്ടോ​ട്ടി കെ.​എം.​സി.​സി സം​ഗ​മം; ഡ​യാ​ലി​സി​സ് സെൻറ​ർ ഫ​ണ്ട് കൈ​മാ​റ്റ​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും

text_fields
bookmark_border
റി​യാ​ദ് കൊ​ണ്ടോ​ട്ടി കെ.​എം.​സി.​സി സം​ഗ​മം; ഡ​യാ​ലി​സി​സ് സെൻറ​ർ ഫ​ണ്ട് കൈ​മാ​റ്റ​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി, ശി​ഹാ​ബ് ത​ങ്ങ​ൾ ഡ​യാ​ലി​സി​സ് സെൻറ​റി​നാ​യി സ​മാ​ഹ​രി​ച്ച ഫ​ണ്ട്​ കൈ​മാ​റു​ന്നു


റി​യാ​ദ്: റി​യാ​ദ് കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി, ശി​ഹാ​ബ് ത​ങ്ങ​ൾ ഡ​യാ​ലി​സി​സ് സെൻറ​റി​നാ​യി സ​മാ​ഹ​രി​ച്ച ഫ​ണ്ടി​െൻറ കൈ​മാ​റ്റ​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും കൊ​ണ്ടോ​ട്ടി അ​ഫ്രാ​ദ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ബ​ഷീ​ർ സി​യാം​ക​ണ്ട​ത്തി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ​രി​പാ​ടി, ജി​ല്ലാ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റും മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജാ​ഫ​ർ ഹു​ദ​വി​യു​ടെ ഖി​റാ​അ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

ഡ​യാ​ലി​സി​സ് സെൻറ​ർ ചെ​യ​ർ​മാ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​യ പി.​എ. ജ​ബ്ബാ​ർ ഹാ​ജി​ക്ക്​ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ ഫ​ണ്ട്​ കൈ​മാ​റി. ദേ​ശീ​യ​ത​ല പ​ഞ്ച​ഗു​സ്തി​യി​ൽ സ്വ​ർ​ണം നേ​ടി​യ അ​മ​ൽ ഇ​ഖ്ബാ​ലി​ന് ടി.​പി. അ​ഷ്‌​റ​ഫ്‌ അ​ലി എം.​എ.​ൽ.​എ, കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ പി.​കെ.​സി. അ​ബ്​​ദ​ു​റ​ഹ്​​മാ​ൻ, മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ന​സീം പു​ളി​ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ​ര​ഫ​ല​ക​വും ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കി.

‘ന​ല്ല​പാ​ഠം’ സം​സ്ഥാ​ന പു​ര​സ്‌​കാ​രം നേ​ടി​യ ഇ.​എം.​ഇ.​എ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​നി​ക​ളാ​യ കെ.​കെ. അ​ബ്ഷ, യു. ​അ​ർ​ല​റ്റ് ദി​വി​ൻ​ദാ​സ് എ​ന്നി​വ​ർ​ക്കു​ള്ള ആ​ദ​ര​ഫ​ല​ക​വും ക്യാ​ഷ് അ​വാ​ർ​ഡും ടി.​പി. അ​ഷ്‌​റ​ഫ്‌ അ​ലി എം.​എ​ൽ.​എ വി​ത​ര​ണം ചെ​യ്തു. മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ മെ​മ്മോ​റാ​ണ്ടം മു​ൻ ട്ര​ഷ​റ​ർ കെ.​സി. ഗ​ഫൂ​ർ ഒ​ള​വ​ട്ടൂ​ർ, എം.​എ​ൽ.​എ​യ്ക്ക് കൈ​മാ​റു​ക​യും അ​ദ്ദേ​ഹം അ​തി​ന് വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക​യും ചെ​യ്തു.

അ​സീ​സ് വെ​ങ്കി​ട്ട, റ​ഫീ​ഖ് മ​ഞ്ചേ​രി, മ​ജീ​ദ് മ​ണ്ണാ​ർ​മ​ല, ഷ​ബീ​ർ പ​ള്ളി​ക്ക​ൽ, ഇ​സ്മാ​ഈ​ൽ, മു​സ്താ​ഖ് പേ​ങ്ങാ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മു​നീ​ർ വാ​ഴ​ക്കാ​ട് സ്വാ​ഗ​ത​വും ഫി​റോ​സ് പ​ള്ളി​പ്പ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

മൂ​സ ഫൗ​ല​ത്, ഹ​നീ​ഫ മു​തു​വ​ല്ലൂ​ർ, ഷ​ബീ​ർ വാ​ഴ​ക്കാ​ട്, അ​സ്ലം പ​ള്ള​ത്തി​ൽ, അ​ഷ​റ​ഫ് ഓ​ട​ക്ക​ൽ, സി​ദ്ദീ​ഖ് ഒ​ളു​വ​ട്ടൂ​ർ, മു​ബാ​റ​ക് ഒ​ളു​വ​ട്ടൂ​ർ, റ​ഷീ​ദ് ബാ​വ, മൊ​ദീ​ൻ​ഷാ, മു​നീ​ർ കൊ​ട്ടു​ക​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Riyadh Condotti KMCC Sangam; Dialysis Center Fund Transfer and Talent Recognition
Next Story