Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

മ​ധ്യ​പൗ​ര​സ്​​ത്യ​മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത കേ​ന്ദ്ര​മാ​കാ​ൻ റി​യാ​ദ്​: എല്ലാ റോ​ഡു​ക​ളും വി​ക​സി​പ്പി​ക്കാ​നും ബ​ന്ധി​പ്പി​ക്കാ​നും ഉ​ത്ത​ര​വ്​

text_fields
bookmark_border
മ​ധ്യ​പൗ​ര​സ്​​ത്യ​മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത കേ​ന്ദ്ര​മാ​കാ​ൻ റി​യാ​ദ്​: എല്ലാ റോ​ഡു​ക​ളും വി​ക​സി​പ്പി​ക്കാ​നും  ബ​ന്ധി​പ്പി​ക്കാ​നും ഉ​ത്ത​ര​വ്​
cancel
camera_alt????????? ????????????? ????????????????? ??????? (????? ??????????)

റി​യാ​ദ്​: സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​​​​െൻറ മു​ഖഛാ​യ മാ​റ്റു​ന്ന കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ പൊ​തു​ഗ​താ ​ഗ​ത സം​വി​ധാ​നം ന​ട​പ്പാ​കു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​യി റി​യാ​ദ്​ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട മു​ഴു​വ​ ൻ റോ​ഡു​ക​ളും വി​ക​സി​പ്പി​ക്കാ​നും പ​ര​സ്​​പ​രം ബ​ന്ധി​പ്പി​ക്കാ​നും കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന ​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ഉ​ത്ത​ര​വി​ട്ടു. മ​ധ്യ​പൗ​ര​ സ്​​ത്യ​മേ​ഖ​ല​യി​ലെ സു​സ്ഥി​ര ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കേ​ന്ദ്ര​മാ​ക്കി റി​യാ​ദി​നെ മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് റോ​ഡ്​​ വി​ക​സ​ന പ​ദ്ധ​തി​യു​ടേ​തെ​ന്ന് സൗ​ദി പ്ര​സ്​ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ന​ഗ​ര​ത്തെ ചു​റ്റു​ന്ന റി​ങ്​ റോ​ഡു​ക​ളും മ​റ്റ്​ പ്ര​ധാ​ന റൂ​ട്ടു​ക​ളും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ജ​ങ്​​ഷ​നു​ക​​ളു​ടെ വി​ക​സ​ന​മാ​ണ്​ ഇ​തി​ൽ പ്ര​ധാ​നം. ​

400 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ റോ​ഡു​ക​ളു​ടെ ഒ​രു ശൃം​ഖ​ല ന​ഗ​ര​ത്തി​ന​ക​ത്ത്​ വി​ക​സി​പ്പി​ക്കു​ക​യും റോ​ഡു​ക​ൾ സ​ന്ധി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യാ​നാ​ണ്​ കി​രീ​ടാ​വ​കാ​ശി​യു​ടെ ഉ​ത്ത​ര​വ്. ലോ​ക​ത്തെ മ​ഹാ​ന​ഗ​ര​ങ്ങ​ളി​ലൊ​ന്ന്​ എ​ന്ന നി​ല​യി​ൽ റി​യാ​ദി​നെ​ രാ​ജ്യ​ത്തി​​​​െൻറ സ​മ​ഗ്ര പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി​യാ​യ വി​ഷ​ൻ 2030​െൻ​റ ല​ക്ഷ്യ​ങ്ങ​ളും പ​രി​പാ​ടി​ക​ളും വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കാ​ൻ പ​ര്യാ​പ്​​ത​മാ​ക്കും ഗ​താ​ഗ​ത വി​ക​സ​ന പ​ദ്ധ​തി​ക​ളെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ആ​ദ്യ റി​ങ്​ റോ​ഡി​​​​െൻറ ദൈ​ർ​ഘ്യം 80 കി​ലോ​മീ​റ്റ​ർ​കൂ​ടി കൂ​ട്ടും. ര​ണ്ടാം റി​ങ്​ റോ​ഡി​​​​െൻറ നി​ർ​മാ​ണ​ജോ​ലി തു​ട​രു​ക​യും ചെ​യ്യും.


കി​ങ്​ ഫ​ഹ​ദ്​ റോ​ഡ് ഹൈ​വേ​യി​ലെ പ്ര​ധാ​ന ജ​ങ്​​ഷ​നു​ക​ളു​ടെ വി​സ്​​തൃ​തി കൂ​ട്ടും. കി​ങ്​ ഖാ​ലി​ദ്​ റോ​ഡി​ൽ നി​ന്നു​ള്ള ഇ​മാം സ​ഉൗ​ദ്​ ബി​ൻ ഫൈ​സ​ൽ റോ​ഡി​​​​െൻറ വി​സ്​​തൃ​തി കൂ​ട്ടും. ര​ണ്ടാം ഇൗ​സ്​​റ്റേ​ൺ റി​ങ്​ റോ​ഡു​വ​രെ എ​ത്തും വി​ധം 23 കി​ലോ​മീ​റ്റ​ർ​കൂ​ടി ദൈ​ർ​ഘ്യം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും. ര​ണ്ടാം സ​തേ​ൺ റി​ങ്​ റോ​ഡു​വ​രെ എ​ത്തും വി​ധം അ​മീ​ർ തു​ർ​ക്കി ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ റോ​ഡി​​​​െൻറ നീ​ളം 45 കി​ലോ​മീ​റ്റ​ർ കൂ​ട്ടും.

മ​ക്ക റോ​ഡി​ൽ​നി​ന്ന്​ ഇൗ​സ്​​റ്റേ​ൺ റി​ങ്​ റോ​ഡി​ലേ​ക്കു​ള്ള അ​ബൂ​ബ​ക്ക​ർ അ​ൽ​സി​ദ്ദീ​ഖ്​ റോ​ഡി​​​​െൻറ നീ​ളം 17 കി​ലോ​മീ​റ്റ​ർ വ​ർ​ധി​പ്പി​ച്ച്​ ദ​ഹ്​​റാ​ൻ സ്​​ട്രീ​റ്റി​ലൂ​ടെ സ​തേ​ൺ റി​ങ്​ റോ​ഡി​ലേ​ക്ക്​ എ​ത്തി​ക്കും. കി​ങ്​ സ​ൽ​മാ​ൻ റോ​ഡി​ൽ നി​ന്ന്​ അ​ൽ​ഉ​റൂ​ബ റോ​ഡി​ലേ​ക്കു​ള്ള ഉ​സ്​​മാ​ൻ ബി​ൻ അ​ഫാ​ൻ റോ​ഡ്​ മ​ക്ക റോ​ഡി​​നെ​യും സ​തേ​ൺ റി​ങ്​ റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കും വി​ധം 16 കി​ലോ​മീ​റ്റ​ർ ദീ​ർ​ഘി​പ്പി​ക്കും. ഇ​ത്ര​യും റോ​ഡു​ക​ളു​ടെ വി​ക​സ​നം ന​ഗ​ര​ത്തി​ന്​ ഒ​ട്ട​ന​വ​ധി പ്ര​യോ​ജ​ന​ങ്ങ​ൾ സ​മ്മാ​നി​ക്കും.
ന​ഗ​ര​ത്തി​​​​െൻറ വി​ഭി​ന്ന ഭാ​ഗ​ങ്ങ​ളെ ത​മ്മി​ൽ ഉ​യ​ർ​ന്ന ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളോ​ടെ പ​ര​സ്​​പ​രം ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡു​ക​ളു​ടെ ഭ​ദ്ര​മാ​യ ഒ​രു ശൃം​ഖ​ല രൂ​പ​പ്പെ​ടു​ക​യും ഗ​താ​ഗ​തം വ​ള​രെ സു​ഗ​മ​വും എ​ളു​പ്പ​വു​മാ​കു​ക​യും ചെ​യ്യും. ഗ​താ​ഗ​ത കു​രു​ക്കു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsRiyadh
News Summary - riyadh city-saudi-gulf news
Next Story