റിയാദ് സിറ്റി പ്രവാസി സാഹിത്യോത്സവ്; അസീസിയ സെക്ടർ ജേതാക്കൾ
text_fieldsറിയാദ് സിറ്റി സോൺ പ്രവാസി സാഹിത്യോത്സവിൽ ജേതാക്കളായ അസീസിയ സെക്ടർ ടീം
റിയാദ്: കലാലയം സാംസ്കാരിക വേദി റിയാദ് സിറ്റി സോൺ 15ാമത് പ്രവാസി സാഹിത്യോത്സവിൽ അസീസിയ സെക്ടർ ചാമ്പ്യന്മാരായി. സർഗാത്മക പോരാട്ടങ്ങൾക്കൊടുവിൽ ഖാലിദിയ സെക്ടർ റണ്ണേഴ്സ് അപ്പ് സ്ഥാനം കരസ്ഥമാക്കി. റിയാദ് സിറ്റി സോണിന് കീഴിലുള്ള ഒമ്പത് സെക്ടറുകളെ പ്രതിനിധീകരിച്ച് 33 യൂനിറ്റുകളിലെ 218 പ്രതിഭകളാണ് സാഹിത്യോത്സവിൽ മാറ്റുരച്ചത്.
കഥ, കവിത, പ്രസംഗം, ചിത്രരചന, ന്യൂസ് മേക്കിങ്, ലെറ്റർ ടു ദ എഡിറ്റർ, കാലിഗ്രഫി തുടങ്ങി 70 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ മികവ് തെളിയിച്ചാണ് അസീസിയ സെക്ടർ കിരീടം സ്വന്തമാക്കിയത്. അസീസിയ സെക്ടറിലെ മുഹമ്മദ് റാഫി കലാപ്രതിഭയായും ഖാലിദിയ സെക്ടറിലെ ഹനാ ബിൻസി സർഗപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. സോൺ തലത്തിൽ ഒന്നാം സ്ഥാനം നേടിയ പ്രതിഭകൾ ജനുവരി ഒമ്പതിന് ജുബൈലിൽ നടക്കുന്ന നാഷനൽ പ്രവാസി സാഹിത്യോത്സവിൽ റിയാദ് സിറ്റി സോണിനെ പ്രതിനിധാനംചെയ്യും.സാംസ്കാരിക സമ്മേളനം പ്രശസ്ത ലൈഫ്സ്റ്റൈൽ ഇൻഫ്ലുവൻസർ വാഇൽ അൽ അൻസി ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി റിയാദ് സിറ്റി ചെയർമാൻ ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഇദ്രീസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി അഫ്സൽ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. സാംസ്കാരിക സാമൂഹിക മാധ്യമ രംഗത്തെ പ്രമുഖരായ ജോസഫ് അതിരുങ്കൽ, സുലൈമാൻ ഊരകം, റഫീഖ് പന്നിയങ്കര, ശിഹാബ് കൊട്ടുകാട്, ശാഫി തുവ്വൂർ, ഷിബു ഉസ്മാൻ, ഇബ്രാഹിം കരീം തുടങ്ങിയവർ ആശംസകൾ നേർന്നു.ഇബ്രാഹിം ബാദുഷ സ്വാഗതവും ജനറൽ സെക്രട്ടറി ശുക്കൂർ പട്ടാമ്പി നന്ദിയും പറഞ്ഞു. സമാപന സംഗമത്തിൽ സംഘാടക സമിതി ചെയർമാൻ ഷൗക്കത്തലി സഅദി ഉളിയിൽ അധ്യക്ഷത വഹിച്ചു. സലിം പട്ടുവം ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി അഫ്സൽ സഖാഫി വിജയികളെ പ്രഖ്യാപിച്ചു. മുജീബ് എറണാകുളം, ജാബിറലി പത്തനാപുരം എന്നിവർ ട്രോഫി വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

