ചില്ല എന്റെ വായനയിൽ ‘എംടി. സ്മൃതി’
text_fieldsചില്ല പരിപാടിയിൽ മൂസാ കൊമ്പൻ ചെറുകഥ അവതരിപ്പിക്കുന്നു
റിയാദ്: അന്തരിച്ച മലയാളത്തിന്റെ മഹാസാഹിത്യകാരൻ എംടി. വാസുദേവൻ നായരോടുള്ള ആദരസൂചകമായി റിയാദ് ചില്ല സർഗവേദിയുടെ പ്രതിമാസ പരിപാടിയായ ‘എന്റെ വായന’ ജനുവരി ലക്കം എം.ടിയുടെ കഥകൾ വായിച്ചും ഡോക്യുമെന്ററിയും സിനിമകളും കണ്ടും ‘എം.ടി സ്മൃതി, കൃതി’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ചു.
അദ്ദേഹത്തിന്റെ ബാല്യകാലം നീന്തിത്തുടിച്ച കുമാരനല്ലൂരിലെ കുളങ്ങളെക്കുറിച്ചും മണലൂറ്റി വറ്റിവരണ്ട നിളയെക്കുറിച്ചും എം.എ. റഹ്മാൻ അവതരിപ്പിച്ച ‘കുമാരനല്ലൂരിലെ കുളങ്ങൾ’ എന്ന ഡോക്യുഫിക്ഷൻ പ്രദർശിപ്പിച്ചുകൊണ്ടാണ് ‘എംടി. സ്മൃതി കൃതി’ക്ക് തുടക്കംകുറിച്ചത്.
തുടർന്ന് എം.ടിയുടെ ആത്മാംശമുള്ള കഥയായ ‘കഡുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ ജോമോൻ സ്റ്റീഫനും ‘രേഖയിൽ ഇല്ലാത്ത ചരിത്രം’ എന്ന ചെറുകഥ മൂസ കൊമ്പനും അവതരിപ്പിച്ചു.
എം.ടിയുടെ ചെറുകഥകളെ കോർത്തിണക്കിയുള്ള ‘മനോരഥങ്ങൾ’ ആന്തോളജി സീരീസിലെ ശ്യാമപ്രസാദ് സംവിധാനം ചെയ്ത് പാർവതി തിരുവോത്തും നരേനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ‘കാഴ്ച’യാണ് പ്രദർശിപ്പിച്ച സിനിമകളിലൊന്ന്.
ഒരു പൂച്ചയിലൂടെ ജീവിതവിമർശവും സാമ്രാജ്യത്വത്തിന്റെ അധിനിവേശപരതയും അവതരിപ്പിക്കുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിലും നദിയാ മൊയ്തുവും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച ‘ഷെർല’ക്കും പ്രദർശിപ്പിച്ചു.
സീബ കൂവോട് മോഡറേറ്റർ ആയിരുന്നു. വിപിൻ കുമാർ എം.ടി ഒരു മുഖവുര അവതരിപ്പിച്ചു. വിദ്യ വിപിൻ ഉപസംഹാരം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

