Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബി​സ്മി​ൽ-​അ​ഷ്ഫാ​ഖ്...

ബി​സ്മി​ൽ-​അ​ഷ്ഫാ​ഖ് സൗ​ഹൃ​ദം മ​തേ​ത​ര ഇ​ന്ത്യ​യു​ടെ മാ​തൃ​ക: മ​ൻ​സൂ​ർ പ​ള്ളൂ​ർ

text_fields
bookmark_border
ബി​സ്മി​ൽ-​അ​ഷ്ഫാ​ഖ് സൗ​ഹൃ​ദം മ​തേ​ത​ര ഇ​ന്ത്യ​യു​ടെ മാ​തൃ​ക: മ​ൻ​സൂ​ർ പ​ള്ളൂ​ർ
cancel
camera_alt

ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ മ​ൻ​സൂ​ർ പ​ള്ളൂ​ർ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ൾ സ്വ​പ്നം ക​ണ്ട മ​തേ​ത​ര​വും ഐ​ക്യ​പൂ​ർ​ണ​വു​മാ​യ ഇ​ന്ത്യ​യെ സം​ര​ക്ഷി​ക്കേ​ണ്ട​ത് ഓ​രോ പൗ​ര​ന്റെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്റെ മൂ​ല്യ​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും എ​ഴു​ത്തു​കാ​ര​നും ചി​ന്ത​ക​നും ഐ.​ഒ.​സി മി​ഡി​ൽ ഈ​സ്റ്റ് ക​ൺ​വീ​ന​റു​മാ​യ മ​ൻ​സൂ​ർ പ​ള്ളൂ​ർ പ​റ​ഞ്ഞു.

ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 80-ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി ബ​ത്ഹ സ​ബ​ർ​മ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച ‘ആ​സാ​ദി @ 79’ പ​രി​പാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലെ റാം ​പ്ര​സാ​ദ് ബി​സ്മി​ലും അ​ഷ്ഫാ​ഖു​ള്ള ഖാ​നും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധം മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​െൻറ​യും ദേ​ശീ​യ ഐ​ക്യ​ത്തി​ന്റെ​യും ഉ​ജ്ജ്വ​ല മാ​തൃ​ക​യാ​ണെ​ന്നും മ​ത​ത്തി​െൻറ അ​തി​ർ​വ​ര​മ്പു​ക​ൾ​ക്ക​പ്പു​റം രാ​ജ്യ​ത്തി​െൻറ സ്വാ​ത​ന്ത്ര്യ​മാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. സ്വാ​ത​ന്ത്ര്യം അ​തി​ർ​ത്തി​ക​ളി​ൽ മാ​ത്രം സം​ര​ക്ഷി​ക്കേ​ണ്ട​ത​ല്ലെ​ന്നും ഓ​രോ മ​നു​ഷ്യ​ന്റെ​യും മ​ന​സ്സി​ലും ചി​ന്ത​യി​ലും സം​ര​ക്ഷി​ക്കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​ട​ങ്ങി​ൽ ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മീ​ഡി​യ ക​ൺ​വീ​ന​ർ അ​ശ്റ​ഫ് മേ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ലീം ക​ള​ക്ക​ര പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നാ​ദി​ർ​ഷാ റ​ഹ്മാ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, റ​ഷീ​ദ് കൊ​ള​ത്ത​റ, അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ഷ​മീ​ർ മാ​ളി​യേ​ക്ക​ൽ, ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ്, മാ​ള മു​ഹി​യു​ദ്ധീ​ൻ, സൈ​ഫ് കാ​യം​കു​ളം, അ​ബ്​​ദു​ൽ ക​രീം കൊ​ടു​വ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ സോ​ണി പാ​റ​ക്ക​ൽ സ്വാ​ഗ​ത​വും ബ​ഷീ​ർ കോ​ട്ട​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ ജൈ​സ​ൽ വാ​ണി​യ​മ്പ​ലം ഒ​ന്നാം സ്ഥാ​ന​വും, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ റി​യാ​സ് ആ​സാ​ദ് ര​ണ്ടാം സ്ഥാ​ന​വും, മ​ല​പ്പു​റം ജി​ല്ല​യി​ലെ ജം​ഷീ​ർ ചെ​റു​കാ​ട് മൂ​ന്നാം സ്ഥാ​ന​വും, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ അ​ജ്നാ​സ് നാ​ലാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നാ​ദി​ർ​ഷാ റ​ഹ്മാ​ൻ നി​യ​ന്ത്രി​ച്ച ഈ ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഒ.​ഐ.​സി.​സി​യു​ടെ പൊ​തു​പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCGulf NewsIndependence DayRiyadh
News Summary - Riyadh celebrates OICC Independence Day
Next Story