റിയാദ് ഐ.സി.എഫ് അൽഖുദ്സ് ദിനം ആചരിച്ചു
text_fieldsെഎ.സി.എഫ് റിയാദ് ഘടകം അൽഖുദ്സ് ദിനാചരണ ചടങ്ങിൽനിന്ന്
റിയാദ്: ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേൻ (െഎ.സി.എഫ്) റിയാദ് ഘടകം അൽഖുദ്സ് ദിനം ആചരിച്ചു. അൽഖുദ്സ് ഉംറ സർവിസിെൻറ പ്രചാരണത്തിനും തുടക്കം കുറിച്ചു. ദിനാചരണം മുഹമ്മദ്കുട്ടി സഖാഫി ഒളമതിൽ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം റീജനൽ കാൻസർ സെൻററിന് സമീപമുള്ള സാന്ത്വനഭവനം, കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ചുള്ള സാന്ത്വന സഹായ കേന്ദ്രങ്ങൾ, ദാറുൽഖൈർ ഭവനങ്ങൾ, കവളപ്പാറയിലും പുത്തുമലയിലും പൂർത്തിയാകുന്ന പ്രളയ ദുരിതാശ്വാസ ഭവനങ്ങൾ തുടങ്ങി ഒരുപാട് മേഖലകളിൽ പ്രവർത്തനത്തിന് സഹായം നൽകുന്നതിന് ഐ.സി.എഫിനും അൽഖുദ്സിനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
നാട്ടിലും മറുനാട്ടിലുമായി ചികിത്സ, ഭവന നിർമാണ, വിവാഹ സഹായങ്ങൾ നാട്ടിൽ പോകാൻ കഴിയാതെ പ്രയാസപ്പെടുന്നവർക്ക് നിയമസഹായങ്ങൾ, വിമാന ടിക്കറ്റ് തുടങ്ങി കോവിഡ് മഹാമാരിക്കാലത്തും സാമൂഹികസേവന രംഗത്ത് ഇടപെടാൻ സാധിച്ചിട്ടുണ്ടെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ഐ.സി.എഫ് സെൻട്രൽ പ്രസിഡൻറ് യുസുഫ് സഖാഫി പറഞ്ഞു. പ്രചാരണ സമിതി കൺവീനർ സി.പി. അഷ്റഫ് മുസ്ലിയാർ സ്വാഗതവും അൽഖുദ്സ് മാനേജർ അഷ്റഫ് മൂത്തേടം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

