Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ മറിഞ്ഞ് രണ്ട് മരണം

text_fields
bookmark_border
ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ മറിഞ്ഞ് രണ്ട് മരണം
cancel
camera_alt????, ?????

റിയാദ്: ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് രണ്ട് മരണം. മാഹി സ്വദേശി ഷമീം മുസ ്തഫ (40), സുഹൃത്തും നാട്ടുകാരനുമായ അമീനിന്‍റെ മകൻ അർഹാം (നാല്) എന്നിവരാണ് മരിച്ചത്. ഷമീമിന്‍റെ ഭാര്യ അഷ്മില, അമീനിന്‍റെ ഭാര്യ ഷാനിബ എന്നിവർക്ക് പരിക്കേറ്റു. ഷമീമിന്‍റെ മക്കളായ അയാൻ, സാറ എന്നിവർക്ക് നിസാര പരിക്കുണ്ട്.

അഷ്മില, ഷാനിബ എന്നിവരെ അൽഖുവയ്യ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ റിയാദിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നു. പരിക്കേറ്റ അയാൻ, സാറ എന്നീ കുട്ടികൾ അൽഖസ്റ ആശുപത്രിയിൽ ചികിത്സയിലാണ്.

റിയാദിൽ ജോലി ചെയ്യുന്ന ഷമീം മുസ്തഫയും അമീനും കുടുംബവുമൊത്ത് മക്കയിൽ ഉംറയ്ക്ക് പോയി മടങ്ങുകയായിരുന്നു. റിയാദ്-ജിദ്ദ ഹൈവേയിൽ റിയാദിൽ നിന്ന് 300 കിലോമീറ്റർ അകലെ ഹുമയാത്ത് പൊലീസ് പരിധിയിലായിരുന്നു അപകടം. തിങ്കളാഴ്ച പുലർച്ചെ രണ്ടിന് ഇവർ സഞ്ചരിച്ച കാർ മറിഞ്ഞാണ് അപകടം ഉണ്ടായത്.

മൃതദേഹങ്ങൾ ഹുമയാത്തിന് സമീപം അൽഖസ്റ ആശുപത്രിയിൽ മോർച്ചറിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - riyadh car accident death-gulf news
Next Story