Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ പഴയ കെട്ടിടം...

റിയാദിൽ പഴയ കെട്ടിടം തകർന്ന്​ മലയാളി ഉൾപ്പെടെ രണ്ട്​ ഇന്ത്യാക്കാർ മരിച്ചു

text_fields
bookmark_border
റിയാദിൽ പഴയ കെട്ടിടം തകർന്ന്​ മലയാളി ഉൾപ്പെടെ രണ്ട്​ ഇന്ത്യാക്കാർ മരിച്ചു
cancel

റിയാദ്​: റിയാദ്​ നഗരത്തി​െൻറ തെക്ക്​ പടിഞ്ഞാറൻ ഭാഗമായ അതീഖയില്‍ പഴയ കെട്ടിടം തകർന്നുവീണ്​ മലയാളിയുൾപ്പെടെ രണ്ട്​ ഇന്ത്യാക്കാർ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

നഗരത്തിലെ മൊത്ത ചില്ലറ വ്യാപാര കേന്ദ്രങ്ങളിലൊന്നായ അതീഖയിൽ പച്ചക്കറി മാർക്കറ്റിന്​ സമീപം ചൊവ്വാഴ്​ച രാത്രി 11.30നുണ്ടായ സംഭവത്തിൽ പാലക്കാട് എലുമ്പിലാശേരി സ്വദേശി നാലംകണ്ടം മുഹമ്മദ് (47) ആണ് മരിച്ചത്​. മരിച്ച മറ്റൊരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. തകർന്നുവീണ കെട്ടിട അവശിഷ്​ടങ്ങൾക്കടിയിൽപെട്ട രണ്ടു പേരും തല്‍ക്ഷണം മരിച്ചു.


തൊഴിലാളികൾ താമസിക്കുന്ന പഴയ മണ്‍ കെട്ടിടമാണ്​ തകർന്നുവീണത്​. പരിക്കേറ്റവരെ ശുമൈസി കിങ്​ സഉൗദ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം ലഭിച്ചയുടനെ സിവില്‍ ഡിഫന്‍സ്, പൊലീസ്, റെഡ് ക്രസൻറ്​ വിഭാഗങ്ങള്‍ സംഭവസ്ഥലത്തെത്തുകയും അവശിഷ്​ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തുടുക്കുകയുമായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് അല്‍ഹമ്മാദി അറിയിച്ചു. ഗുരുതര പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മരിച്ച മലയാളി മുഹമ്മദിന്‍റെ അനന്തരനടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ്​ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:riyadhbuilding collapsed
Next Story