റിയാദ് പുസ്തകോത്സവം അറബ് സാംസ്കാരിക വിനിമയത്തിെൻറ പാലം -മന്ത്രി അവാദ് അൽ അവാദ്
text_fieldsറിയാദ്: റിയാദ് ഇൻറർനാഷനൽ പുസ്തകോത്സവം അറബ് സംസ്കാരിക വിനിമയത്തിെൻറ പാലമാണെന്ന് സാംസ്കാരിക വാർത്താവിതരണമന്ത്രി അവാദ് അൽ അവാദ് പറഞ്ഞു. ഇത്തവണ യു.എ.ഇയാണ് പുസ്തകോൽസവത്തിലെ അതിഥിരാജ്യം. ആ രാജ്യവുമായി സൗദിയുടെ രാഷ്ട്രീയവും സാംസ്കാരികവും സാമ്പത്തികവുമായി ആഴത്തിലുള്ള ബന്ധം പ്രതിഫലിപ്പിക്കുന്നതാണ് പരിപാടി എന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇൻറർനാഷനൽ ആൻറ് കൺവെൻഷൻ ആൻറ് എക്സിബിഷൻ സെൻററിൽ പുസ്തകോൽസവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എ.ഇ സാംസ്കാരിക മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽഖാബി ചടങ്ങിൽ പെങ്കടുത്തു. ഇത്തരം പുസ്തകോൽസവങ്ങൾ രാജ്യത്തിെൻറ സാംസ്കാരികവും കലാപരവുമായ അടയാളപ്പെടുത്തലുകളുടെയും ആശയ സംവാദങ്ങളുടെ വേദിയാണെന്ന് അവർ പറഞ്ഞു. യു.എ.ഇയുടെ പവിലിയനും സാസ്കാരിക പരിപാടികളും മേളയിലുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 520 പ്രസാധകരാണ് പത്ത് ദിവസം നീളുന്ന മേളയിൽ പെങ്കടുക്കുന്നത്. സാംസ്കാരിക പരിപാടികളും സെമിനാറുകളും പുസ്തകോൽസവത്തിെൻറ ഭാഗമായി നടക്കുന്നുണ്ട്. ഉദ്ഘാടന ദിവസം തന്നെ നിരവധി പേർ മേള സന്ദർശിച്ചു. വ്യത്യസ്ത വിഭാഗങ്ങളിലും ഭാഷകളിലുമുള്ള എറ്റവും പുതിയ പുസ്തകങ്ങളുടെയടക്കം വൻ ശേഖരമാണ് മേളയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
