റിയാദ് പുസ്തകമേള രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsറിയാദ്: ഇൗവർഷം ഒക്ടോബറിൽ നടക്കുന്ന റിയാദ് പുസ്തകമേളയിൽ പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. പുസ്തകമേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ള പുസ്തകപ്രസാധകർക്ക് https://riyadhbookfair.org.sa/user/register എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ജൂലൈ ഒന്നുമുതൽ ആഗസ്റ്റ് ഒന്നുവരെയാണ് രജിസ്ട്രേഷൻ കാലാവധിയെന്ന് റിയാദ് അന്താരാഷ്ട്ര പുസ്തകമേള അധികൃതർ അറിയിച്ചു.
സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ ലിറ്ററേച്ചർ, പബ്ലിഷിങ് ആൻഡ് ട്രാൻസ്ലേഷൻ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് ഇത്തവണ പുസ്തകമേള നടക്കുക. കോവിഡിനെ തുടർന്ന് മുൻകരുതലെന്നോണം കഴിഞ്ഞവർഷം പുസ്തകമേള സംഘടിപ്പിച്ചിരുന്നില്ല. മികച്ച പ്രാദേശിക, അറബ്, അന്തർദേശീയ പ്രസാധക സ്ഥാപനങ്ങളെ ആകർഷിക്കുന്നതിനായി മേള കൂടുതൽ വിപുലമാക്കാനും ഉള്ളടക്കം ഉയർന്ന നിലവാരത്തിലുള്ളതാക്കാനുമാണ് അതോറിറ്റി ഉദ്ദേശിക്കുന്നത്.
പ്രാദേശിക, അറബ്, അന്തർദേശീയ പ്രസാധക സ്ഥാപനങ്ങൾ തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കുക, പ്രസക്തമായ സ്ഥാപനങ്ങളും കമ്പനികളും തമ്മിലുള്ള പങ്കാളിത്തം സജീവമാക്കുക, പ്രാദേശിക പ്രസിദ്ധീകരണ രംഗത്തെ സമ്പന്നമാക്കുക എന്നിവ ലക്ഷ്യമിട്ട് പ്രസാധകർക്കായി അന്താരാഷ്ട്ര സമ്മേളനം ഇത്തവണ മേളയിലുണ്ടാകും. പുസ്തകമേളയിൽ ആദ്യമായാണ് ഇങ്ങനെയൊരു സമ്മേളനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

