Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് പുസ്തകമേളയിൽ കുട്ടികളുടെ പുസ്തകങ്ങൾക്ക് പ്രിയം

text_fields
bookmark_border
റിയാദ് പുസ്തകമേളയിൽ കുട്ടികളുടെ പുസ്തകങ്ങൾക്ക് പ്രിയം
cancel

റിയാദ്: റിയാദ് അന്താരാഷ്‌ട്ര പുസ്തകമേളയിലെ കുട്ടികളുടെ സ്റ്റാളുകളിൽ തിരക്കേറി. മേളയുടെ ആദ്യ ദിവസങ്ങളിൽ സ്റ്റാളുകളിൽ സന്ദർശകരുടെ എണ്ണം കുറവായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ നല്ല തിരക്കാണനുഭവപ്പെട്ടത്.

ഇതിൽ കുട്ടികളുടെ സ്റ്റാളും ഉൾപ്പെടുന്നു. കുട്ടികൾക്കായി കേരളത്തിൽനിന്ന് വന്ന പ്രസാധകർ പ്രത്യേക വിഭാഗംതന്നെ ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ മാതാപിതാക്കൾക്കൊപ്പം വരുന്ന കുഞ്ഞുവായനക്കാരുടെ തിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ പ്രകടമായിരുന്നു. കുരുന്നുകളിൽ ആദ്യക്ഷരം കുറിക്കുന്നത് മുതൽ വ്യത്യസ്ത ഭാഷകൾ പഠിക്കാൻ സഹായകമാകുന്ന തരത്തിലുള്ള വിവിധ പുസ്തകങ്ങൾവരെ ലഭ്യമാണ്. കുട്ടികളെ ആകർഷിക്കുന്ന വിവിധ വർണചിത്രങ്ങളോടുകൂടിയ കഥ, കവിത, പഴഞ്ചൊല്ലുകൾ, മഹാന്മാരുടെ ചരിത്രങ്ങൾ, യാത്രാവിവരണങ്ങൾ ഇങ്ങനെ നീളുന്നു പുസ്തകങ്ങളുടെ നിര. മേളയിലെ ഡി.സി പുസ്തക സ്റ്റാളുകൾ കുരുന്നുകൾക്ക് ഏറെ ആകർഷകമാണ്.

കുട്ടികളുടെ അഭിരുചിക്കനുസരിച്ച് തയാറാക്കിയിരിക്കുന്ന 'മാംഗോ ബുക്ക് ഓഫ് അൽഫബെറ്റ്‌സ്' കൂടുതൽ കുട്ടികളെ ഇവിടേക്ക് ആകർഷിക്കുന്നു. ഇത് കൂടാതെ കുരുന്നുകൾക്ക് ഇംഗ്ലീഷ് പഠനത്തിന് സഹായിക്കുന്ന നിരവധി പുസ്തകങ്ങളും സ്റ്റാളുകളിൽ ലഭ്യമാണ്. കുട്ടികൾക്ക് മികച്ച പുസ്തകങ്ങൾ മേളയിൽനിന്ന് സ്വന്തമാക്കാൻ കഴിഞ്ഞു എന്ന് മാതാപിതാക്കളായ റുക്‌സാനയും ഇർഷാദും പറഞ്ഞു. മുതിർന്നവരുടെ പുസ്തകങ്ങൾക്ക് എന്നപോലെ കുരുന്നുകളുടെ പുസ്തകങ്ങൾക്കും 20 ശതമാനം കിഴിവ് ലഭിക്കുന്നുണ്ട്.

മേളയുടെ ആദ്യ ദിനങ്ങളിൽ ഇവിടേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രവേശനം തികച്ചും സൗജന്യമാണ് എന്ന് മനസ്സിലാക്കിയതോടുകൂടി വായനക്കാരുടെയും കുരുന്നുകളുടെയും തിരക്കുകൂടിയതായി പ്രസാധകർ പറയുന്നു. ഈ മാസം എട്ടാം തീയതി പുസ്തകമേള അവസാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Riyadh Book Fair
Next Story